നിയമം നടപ്പാക്കാന്‍ അധികൃതര്‍ക്ക് മടി: ബസില്‍ വിദ്യാര്‍ഥികള്‍ക്ക് കാത്തുനില്‍പ്പ് തന്നെ ശരണം

പുലാമന്തോള്‍: വേനലവധിക്ക് ശേഷം സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചതോടെ വിദ്യാര്‍ഥികള്‍ക്ക് പതിവ് ദുരിതയാത്ര. ബാലാവകാശ കമീഷന്‍െറ ഉത്തരവുകളും ട്രാഫിക് പൊലീസിന്‍െറ നിര്‍ദേശങ്ങളും കാറ്റില്‍പറന്ന സ്ഥിതിയാണ്. സ്കൂള്‍ വിദ്യാര്‍ഥികളോടുള്ള ബസ് ജീവനക്കാരുടെ മനോഭാവത്തിന് മാറ്റമൊന്നുമില്ല. യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തിയിട്ട ബസുകളില്‍ മുഴുവന്‍ ചാര്‍ജ് നല്‍കാതെ വിദ്യാര്‍ഥികള്‍ കയറാന്‍ പാടില്ളെന്നാണ് ബസ് ജീവനക്കാരുടെ അലിഖിത നിയമം. യാത്രക്കാര്‍ മുഴുവന്‍ കയറിയ ശേഷം ബസ് നീങ്ങാന്‍ തുടങ്ങുന്നതോടെ സാഹസികമായി വിദ്യാര്‍ഥികള്‍ക്ക് വേണമെങ്കില്‍ ചാടിക്കയറാം. ബാക്കിയുള്ളവരെ ബസ് ജീവനക്കാര്‍ തള്ളിമാറ്റുകയാണ് പതിവ്. മഴയായാലും വെയിലായാലും പെണ്‍കുട്ടികളടക്കമുള്ളവര്‍ക്ക് കാത്ത് നില്‍ക്കുകയല്ലാതെ വേറെ മാര്‍ഗമില്ല. ബസില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാലും വിദ്യാര്‍ഥികള്‍ക്ക് സീറ്റ് അനുവദിക്കുകയുമില്ല. വിവിധ ഭാഗങ്ങളില്‍നിന്ന് 3000ത്തില്‍ പരം വിദ്യാര്‍ഥികള്‍ എത്തുന്ന പുലാമന്തോള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സ്കൂള്‍ ബസ് അനുവദിച്ചു നല്‍കാനുള്ള സന്മനസ്സ് ഇതുവരെയും അധികാരികള്‍ക്കുണ്ടായിട്ടില്ല. വളപുരം, ചെമ്മലശ്ശേരി, വടക്കന്‍ പാലൂര്‍ ഭാഗത്തുനിന്ന് ചില സംഘടനകളുടെ നേതൃത്വത്തില്‍ സ്കൂള്‍ ബസ് സര്‍വിസ് നടത്തുന്നതാണ് ഏക ആശ്വാസം. എന്നാല്‍, മറ്റു ഭാഗങ്ങളില്‍ നിന്നത്തെുന്ന ഭൂരിഭാഗം വിദ്യാര്‍ഥികളും സമയത്തിന് ക്ളാസിലത്തെുന്നത് സ്വകാര്യ ബസുകളുമായി പൊരുതി യാത്രാദുരിതം പേറിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.