പാങ്ങ് ഗവ. എച്ച്.എസ്.എസിലെ ജീര്‍ണിച്ച കെട്ടിടം അപകട ഭീഷണിയില്‍

കൊളത്തൂര്‍: പാങ്ങ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജീര്‍ണിച്ച കെട്ടിടം പൊളിച്ചുമാറ്റാന്‍ നാല് വര്‍ഷം മുമ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതുവരെയും പൊളിച്ചില്ല. ജീര്‍ണിച്ച കെട്ടിടത്തില്‍ അധ്യയനം നടക്കുന്നില്ളെങ്കിലും അപകട ഭീതിയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. സ്കൂളിന്‍െറ പിന്‍വശത്തുള്ള കെട്ടിടം പൊളിക്കാന്‍ 2012-13 ല്‍ മങ്കട ബ്ളോക് എക്സിക്യൂട്ടീവ് എന്‍ജിനീയറാണ് സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശിപാര്‍ശയോടെ കെട്ടിടം പരിശോധിച്ച സാങ്കേതിക വിഭാഗവും അടിയന്തരമായി കെട്ടിടം പൊളിച്ച് നീക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, നാല് വര്‍ഷമായിട്ടും ഇത് നടപ്പായില്ല. ഈ കെട്ടിടത്തിന് സമീപമാണ് കുട്ടികള്‍ കളിക്കുന്നത്. പുതിയ കെട്ടിടത്തിന്‍െറ നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ട ഇതര സംസ്ഥാന തൊഴിലാളികള്‍ ഈ കെട്ടിടത്തിലാണ് താമസിക്കുന്നത്. ഇതിനും സ്കൂള്‍ അധികൃതരുടെ സമ്മതമുണ്ട്. തൊഴിലാളികളുടെ പാചകവും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതുമെല്ലാം ഈ കെട്ടിടത്തിലാണെന്ന് ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.