ഉയര്‍ന്ന അഭിലാഷങ്ങള്‍ വിജയത്തിന് വഴിയൊരുക്കും –കലക്ടര്‍

മലപ്പുറം: ജീവിതത്തില്‍ വലിയ അഭിലാഷങ്ങളുണ്ടാകുന്നത് വിജയത്തിന് വഴിയൊരുക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. വെങ്കിടേശപതി പറഞ്ഞു. ആദിവാസി വിദ്യാര്‍ഥികള്‍ താമസിച്ച് പഠിക്കുന്ന പെരിന്തല്‍മണ്ണയിലെ സായി സ്നേഹതീരം ഹോസ്റ്റല്‍ സന്ദര്‍ശിച്ച് ഇവരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ആഗ്രഹിക്കുന്നത് നേടിയെടുക്കാമെന്ന ആത്മവിശ്വാസമുണ്ടാവണം. നിശ്ചിത സമയങ്ങളില്‍ നിര്‍വഹിക്കേണ്ട കാര്യങ്ങള്‍ മാറ്റിവെക്കരുത്. ഇത് ജീവിതവിജയത്തിന് തടസ്സം നില്‍ക്കുമെന്ന് കലക്ടര്‍ ഉണര്‍ത്തി. ജില്ലയില്‍ ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് സന്ദര്‍ശനം. താഴെക്കോട് ഗ്രാമപഞ്ചായത്തിലെ 53 കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. ഒന്നു മുതല്‍ 12 വരെ ക്ളാസുകളിലായി തൊട്ടടുത്ത സ്കൂളുകളിലാണ് ഇവരുടെ പഠനം. 27 ആണ്‍കുട്ടികളും 26 പെണ്‍കുട്ടികളുമുണ്ട്. ഇവരോടൊത്ത് ഭക്ഷണം കഴിച്ച് കുട്ടികളുടെ ആവശ്യങ്ങള്‍ കലക്ടര്‍ ജീവനക്കാരുമായി ചര്‍ച്ച ചെയ്തു. വൈസ് പ്രസിഡന്‍റ് കെ.എസ്. ഗോപാലകൃഷ്ണന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി.പി. സുലഭ, മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ഷാജി എന്നിവര്‍ അനുഗമിച്ചു. സ്നേഹതീരം എക്സിക്യൂട്ടീവ് അംഗങ്ങളായ കൃഷ്ണന്‍ ആല്‍പാറ, കെ. പ്രസാദ്, കെ.പി. ഗോപാലകൃഷ്ണന്‍, എം.എം. രാധാകൃഷ്ണ മേനോന്‍, വൈസ്പ്രസിഡന്‍റ് കെ.ആര്‍. രവി, കെ.എസ്. ബോസ് എന്നിവരുമായി ഹോസ്റ്റലിന്‍െറ പ്രവര്‍ത്തനത്തെകുറിച്ച് കലക്ടര്‍ ചര്‍ച്ച നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.