മൂച്ചിക്കടവ് പാലം അപ്രോച്ച് റോഡ് ടാറിങ്ങിന് നടപടി സ്വീകരിക്കും –എ.പി. അനില്‍കുമാര്‍ എം.എല്‍.എ

കാളികാവ്: അഞ്ച് വര്‍ഷം മുമ്പ് പ്രവൃത്തി പൂര്‍ത്തീകരിച്ച മൂച്ചിക്കടവ് പാലം അപ്രോച്ച് റോഡ് ടാറിങ്ങിന് നടപടി സ്വീകരിക്കുമെന്ന് എ.പി. അനില്‍കുമാര്‍ എം.എല്‍എ. കഴിഞ്ഞ ദിവസം മമ്പാട്ട് മൂലയിലത്തെിയ എം.എല്‍.എയാണ് ഇക്കാര്യം അറിയിച്ചത്. പാലത്തിന്‍െറ ദുരവസ്ഥയെക്കുറിച്ച് നാട്ടുകാര്‍ എം.എല്‍.എയോട് പരാതിപ്പെട്ടു. അപ്രോച്ച് റോഡിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും 10 ലക്ഷം രൂപ എം.പി ഫണ്ടില്‍നിന്ന് അനുവദിപ്പിക്കുമെന്നും എം.എല്‍.എ അറിയിച്ചു. ചോക്കാട് അമരമ്പലം പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള മൂച്ചിക്കടവ് പാലം റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കാന്‍ വൈകുന്നതിനെതിരെ കടുത്ത പ്രതിഷേധമുയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.