ഒതളൂരില്‍ തെരുവ്നായ ശല്യം: ജനം ഭീതിയില്‍

ചങ്ങരംകുളം: ഒതളൂരില്‍ തെരുവുനായ ശല്യം രൂക്ഷമായതിനാല്‍ ജനങ്ങള്‍ ഭീതിയില്‍. കഴിഞ്ഞ ദിവസം ആറുപേരെ തെരുവ്നായ ആക്രമിക്കുകയും രണ്ടുപേര്‍ക്ക് കടിയേല്‍ക്കുകയും ചെയ്തു. ഒതളൂര്‍ ഞരവത്ത്പടി രവീന്ദ്രന്‍ (50), ഇവരുടെ അയല്‍വാസി ഒതളൂര്‍ തെക്കത്ത്വളപ്പില്‍ സരോജിനി (48) എന്നിവര്‍ക്കാണ് കടിയേറ്റത്. രവീന്ദ്രന്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലത്തെിയപ്പോള്‍ നായ ചാടിവീഴുകയും കാലില്‍ കടിയേല്‍ക്കുകയുമായിരുന്നു. ബഹളംകേട്ട് ഓടിയത്തെി അയല്‍വാസിക്കു നേരെയും നായ ചാടിവീഴുകയായിരുന്നു. ഒതളൂര്‍ കോട്ടില്‍പടിയിലെ സുജാതക്കും(38) കഴിഞ്ഞദിവസം തെരുവുനായയുടെ കടിയേറ്റികുന്നു. ഒതളൂര്‍ ഉമ്മത്താഴത്ത് വാസുവിനെയും(60) നായ ആക്രമിച്ചു. പ്രദേശവാസികളും വിദ്യാര്‍ഥികളും ഏറെ ഭീതിയോടെയാണ് കഴിയുന്നത്. നായയുടെ കടിയേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുത്തിവെപ്പ് എടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.