വണ്ടൂര്‍: നിലമ്പൂര്‍, ഷൊര്‍ണൂര്‍ റെയില്‍പാതയില്‍ കണ്ടത്തെിയ വിള്ളല്‍ കാലാവസ്ഥ വ്യതിയാനം മൂലമാകാമെന്ന് റെയില്‍വേ അധികൃതര്‍. വാണിയമ്പലത്തിനും നിലമ്പൂരിനുമിടയില്‍ വെള്ളാമ്പുറത്താണ് പാളത്തില്‍ കഴിഞ്ഞദിവസം വിള്ളല്‍ കണ്ടത്തെിയിരുന്നത്. താല്‍ക്കാലികമായി അറ്റകുറ്റപ്പണി നടത്തി വേഗം കുറച്ച് ചൊവ്വാഴ്ച തന്നെ തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു. ബുധനാഴ്ച അങ്ങാടിപ്പുറത്തുനിന്ന് റെയില്‍വേ ജൂനിയര്‍ എന്‍ജിനീയര്‍ അനൂപ് ശശിയുടെ നേതൃത്വത്തിലുള്ള സഘമത്തെി പാളം പൂര്‍വ സ്ഥിതിയിലാക്കി. ഇരുപതോളം തൊഴിലാളികള്‍ ചേര്‍ന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പ്രദേശവാസിയായ യുവാവാണ് കഴിഞ്ഞ ദിവസം വെള്ളാമ്പുറം റെയില്‍വേ ഗേറ്റിനു നൂറു മീറ്റര്‍ അകലെയായി പാളത്തിലെ പൊട്ടല്‍ കണ്ടത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.