പദ്ധതികള്‍ പഠിക്കാന്‍ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍ മലപ്പുറത്ത്

മലപ്പുറം: കൊല്ലം ജില്ലാ പഞ്ചായത്ത് ഭരണസമിതി മലപ്പുറം ജില്ലാ പഞ്ചായത്തിന്‍െറ പദ്ധതികളെ കുറിച്ച് പഠിക്കാനത്തെി. വൃക്ക രോഗികളെ സഹായിക്കുന്ന സംരംഭത്തെക്കുറിച്ച് പഠിക്കാനാണ് പ്രധാനമായും പ്രതിനിധി സംഘം വന്നത്. പ്രസിഡന്‍റ് കെ. ജഗദമ്മ ടീച്ചര്‍, വൈസ് പ്രസിഡന്‍റ് എം. ശിവശങ്കരപിള്ള, സെക്രട്ടറി കെ. അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അംഗങ്ങളും ജീവനക്കാരും അടങ്ങുന്ന സംഘമാണ് ജില്ലാ പഞ്ചായത്തിലത്തെിയത്. പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍, സെക്രട്ടറി എ. അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സ്വീകരിച്ചു. കിഡ്നി പേഷ്യന്‍റ്സ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഉമ്മര്‍ അറക്കല്‍ വൃക്ക രോഗികളെ സഹായിക്കുന്ന പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വി. സുധാകരന്‍, കെ.പി. ഹാജറുമ്മ എന്നിവര്‍ സംബന്ധിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുകരണീയവും മഹത്തരുമായ മാതൃകകളാണ് കാഴ്ചവെക്കുന്നതെന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. കൊല്ലത്തും ഇത് നടപ്പാക്കുമെന്ന് അവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.