മലപ്പുറം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ്; എട്ട് ചാക്ക് റേഷനരി പിടികൂടി

മലപ്പുറം: സിവില്‍ സപൈ്ളസ്, റവന്യൂ, പൊലീസ് വകുപ്പുകള്‍ സംയുക്തമായി നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടത്തെി. കുന്നുമ്മലിലെ പലചരക്ക് കടയില്‍നിന്ന് വില്‍പ്പനക്ക് വെച്ച അമ്പത് കിലോ വരുന്ന എട്ട് ചാക്ക് റേഷനരി പിടികൂടി. ബുധനാഴ്ച ഒരു മണിയോടെ മലപ്പുറം പെരിന്തല്‍മണ്ണ റോഡിലെ പച്ചക്കറി, പലചരക്ക് കടകളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഏഴ് കടകളില്‍ നടത്തിയ പരിശോധനയില്‍ ആറിലും ക്രമക്കേട് കണ്ടത്തെിയതായി അധികൃതര്‍ പറഞ്ഞു. കുന്നുമ്മലിലെ കടയില്‍നിന്ന് പിടികൂടിയ അരി ജില്ലാ സപൈ്ള ഓഫിസറുടെ സാന്നിധ്യത്തില്‍ കോട്ടപ്പടിയിലെ റേഷന്‍ മൊത്തവിതരണ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ ജില്ലാ സപൈ്ള ഓഫിസര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്‍െറ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി. വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കാത്ത മറ്റു സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. ജില്ലാ സപൈ്ള ഓഫിസര്‍ എന്‍.വി. നോര്‍ബര്‍ട്ട്, താലൂക്ക് സപൈ്ള ഓഫിസര്‍ ജയചന്ദ്രന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ വി. അബ്ദു, ഷാജുമോന്‍, വി.പി. ജയശ്രീ, ഡെപ്യൂട്ടി തഹസില്‍ദാര്‍ സി. സുബ്രഹ്മണ്യന്‍, മഞ്ചേരി പൊലീസ് അഡീഷനല്‍ സബ് ഇന്‍സ്പെക്ടര്‍ ജയഷണ്‍മുഖന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.