ജില്ലാ ആശുപത്രി കെട്ടിടത്തിന് മുകളില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ആശുപത്രി മാലിന്യം കുന്നുപോലെ

നിലമ്പൂര്‍: ജില്ലാ ആശുപത്രി കെട്ടിടത്തിന് മുകളില്‍ ആശുപത്രി മാലിന്യം കുന്നുപോലെ കൂട്ടയിട്ട നിലയില്‍. പ്രധാന ബ്ളോക്കില്‍ സ്ത്രീകളുടെ വാര്‍ഡിന് മുകളിലായാണ് വര്‍ഷങ്ങള്‍ പഴക്കമുള്ളതുള്‍പ്പെടെയുള്ള ആശുപത്രി മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. ഓപറേഷന്‍ തിയറ്ററില്‍ നിന്ന് ഒഴിവാക്കുന്ന മാലിന്യം വരെ ഇവിടെയുണ്ട്. ഉപയോഗം കഴിഞ്ഞ സിറിഞ്ച്, പഞ്ഞി, മരുന്നുകുപ്പികള്‍, കോറത്തുണികള്‍, മില്‍മയുടെ പാക്കറ്റ് തുടങ്ങിയവയാണ് വര്‍ഷങ്ങളായി ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. ചാക്കുകളിലും അലസ്യമായുമാണ് മാലിന്യക്കൂമ്പാരം. പുറമേയുള്ള ആര്‍ക്കും പ്രവേശമില്ലാത്ത ഇവിടെ ആശുപത്രി ജീവനക്കാര്‍ മാത്രമാണ് വരവ് പോക്ക് നടത്താറ്. കെട്ടിടത്തിന്‍െറ രണ്ടാം നിലയിലെ ഗ്രില്ലിട്ട് ബന്ധവസ്സാക്കിയ ഭാഗത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. ആശുപത്രി മാലിന്യം സംസ്കരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍തന്നെ സംവിധാനങ്ങളുണ്ടായിരിക്കെ ആശുപത്രി കെട്ടിടത്തിന് മുകളില്‍ തന്നെ വര്‍ഷങ്ങളായി മാലിന്യം തള്ളുന്നത് അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. നാല് ലോഡിലധികം മാലിന്യം ഇവിടെയുണ്ട്. വിവരമറിഞ്ഞ് പി.വി. അന്‍വര്‍ എം.എല്‍.എ സ്ഥലത്തത്തെി മാലിന്യ കുമ്പാരം നേരില്‍ കണ്ടു. ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.