സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട പ്രതി മോഷ്ടിച്ച സ്കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍

നിലമ്പൂര്‍: നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട പ്രതി മാഹിയിലെ ഒരു വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്കൂട്ടി മാഹി റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടത്തെി. നിലമ്പൂരില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ രക്ഷപ്പെട്ട എറണാകുളം പുല്ളേപ്പടി ചേനക്കര വീട്ടില്‍ നിപുന്‍ (29) മോഷ്ടിച്ചതാണിതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച ചാലിയാര്‍ മൂലേപ്പാടം പാലത്തിന് സമീപം കാറില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടതോടെയാണ് നിപുന്‍, കൂടരഞ്ഞി കുളമ്പില്‍ വീട്ടില്‍ സ്വാലിഹ് (28), മാവേലിക്കര സ്വദേശിയായ 26കാരി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച കാര്‍ ബംഗളൂരുവില്‍ നിന്ന് ആറുമാസം മുമ്പ് മോഷ്ടിച്ചതാണെന്ന് കണ്ടത്തെിയതോടെ മൂന്ന് പേര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തു. ഇതിനിടെയാണ് കസ്റ്റഡിയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ നിപുന്‍ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. എസ്.ഐ സന്തോഷിന്‍െറ നേതൃത്വത്തില്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. ചന്തക്കുന്നില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് ഇയാള്‍ രക്ഷപ്പെട്ടത്. സൈബര്‍ സെല്‍ സഹായത്തോടെ കോഴിക്കോട് വരെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. കോഴിക്കോട്ടുവെച്ച് പൊലീസ് ഇയാളെ കണ്ടെങ്കിലും ബലപ്രയോഗത്തിലൂടെ രക്ഷപ്പെട്ടു. ഇതിനിടെ മാഹിയിലെ ഒരു വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണും ബാഗും 3000 രൂപയും സ്കൂട്ടിയും മോഷ്ടിച്ചു. സ്കൂട്ടി പിന്നീട് മാഹി റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. പ്രതി ട്രെയിന്‍ മാര്‍ഗം രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ചന്തക്കുന്നില്‍ നിന്ന് മോഷ്ടിച്ച ബൈക്ക് ഇതുവരെ കണ്ടത്തൊനായിട്ടില്ല. ഇയാള്‍ നിലമ്പൂര്‍ പൊലീസില്‍ നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് സംശയിക്കുന്നു. മൂവാറ്റുപുഴ സ്റ്റേഷനില്‍ നിപുന്‍ രണ്ട് മോഷണക്കേസുകളില്‍ പ്രതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.