എന്ന് ശരിയാകും വലിയതോടും റോഡും?

മലപ്പുറം: മലപ്പുറം കിഴക്കേ തലയിലെ വലിയതോടിന്‍െറയും ഇതിനോട് ചേര്‍ന്നുള്ള റോഡിന്‍െറയും നവീകരണം എങ്ങുമത്തെിയില്ല. മഴ കനത്തതോടെ തോടിനോട് ചേര്‍ന്ന് നിര്‍മിച്ച റോഡിലൂടെയുള്ള കാല്‍നടയാത്ര പോലും ദുഷ്കരമായി. 500 മീറ്റര്‍ മാത്രം നീളമുള്ള റോഡ് കഴിഞ്ഞ കൗണ്‍സിലിന്‍െറ കാലത്താണ് നഗരസഭ മണ്ണിട്ട് ഉയര്‍ത്തിയത്. ചളിക്കെട്ടായി മാറിയ റോഡ് ഇപ്പോള്‍ സഞ്ചാരയോഗ്യമല്ല. വലിയതോടിന്‍െറയും നവീകരണം ഫലപ്രദമായിട്ടില്ല. പലയിടത്തും പല വീതിയുള്ള തോട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുനിസിപ്പാലിറ്റി അരിക് ഭിത്തി കെട്ടി സംരക്ഷിച്ചിരുന്നെങ്കിലും മറ്റ് നവീകരണ പ്രവൃത്തികളൊന്നും നടത്തിയിരുന്നില്ല. പലയിടത്തും കാട് മൂടി വെള്ളം ഒഴുകി പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. മാലിന്യം തള്ളലാണ് മറ്റൊരു പ്രധാനപ്രശ്നം. ആള്‍പ്പാര്‍പ്പുള്ള സ്ഥലങ്ങളില്‍ മാലിന്യം കുറവാണെങ്കിലും കാട് പിടിച്ച് കിടക്കുന്നയിടങ്ങളില്‍ പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യം തള്ളുന്നത് വ്യാപകമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. തോട്ടിലേക്ക് മാലിന്യം തള്ളരുതെന്ന് ഇതിനരികിലുള്ള സ്ഥാപനങ്ങളോട് ഒരു വര്‍ഷം മുമ്പ് നഗരസഭ ആരോഗ്യവിഭാഗം ആവശ്യപ്പെട്ടിരുന്നു. നഗരസഭ ഇടപ്പെട്ട് ഇത്തരം സ്ഥാപനങ്ങളില്‍ മാലിന്യ സംസ്കരണം യൂനിറ്റുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ചില സ്ഥാപനങ്ങള്‍ മാലിന്യം തോട്ടില്‍ തള്ളുന്നതായി പരാതിയുണ്ട്. വലിയതോടിന്‍െറ പിലാക്കല്‍ മുതല്‍ ഹാജിയാര്‍പ്പള്ളി വരെയുള്ള ഭാഗങ്ങളാണ് നഗരസഭാപരിധിയിലൂടെ കടന്നുപോകുന്നത്. മുമ്പ് നവീകരണത്തിന് നഗരസഭ ഒരുങ്ങിയപ്പോള്‍ തോടിന്‍െറ ആഴം കൂട്ടണമെന്നും മാലിന്യമുക്തമാക്കണമെന്നതുമായിരുന്നു പ്രധാന ആവശ്യം. ചെറുകിട ജലസേചന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിലയിടങ്ങളില്‍ ആഴം വര്‍ധിപ്പിച്ചെങ്കിലും പ്രവൃത്തി പൂര്‍ത്തിയാക്കാനായില്ല. മുമ്പ് 25 മീറ്ററായിരുന്നു വലിയതോടിന്‍െറ വീതിയെങ്കില്‍ നിലവില്‍ പലയിടത്തും എട്ട് മീറ്ററായി ചുരുങ്ങിയിട്ടുണ്ട്. നവീകരണപ്രവൃത്തികള്‍ നടക്കുമ്പോള്‍ കൈയേറ്റം നടന്ന സ്ഥലങ്ങള്‍ കണ്ടത്തെി തിരിച്ചു പിടിക്കാന്‍ റവന്യൂ അധികൃതരുടെ ഭാഗത്തുനിന്ന് ഒരുനടപടിയും ഉണ്ടായില്ല. മഴ ശക്തമാകുന്നതോടെ ആഴമില്ലാത്ത ഭാഗങ്ങളില്‍ തോട് കരകവിയാനും സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.