പരപ്പാല്‍ തീരത്ത് ആശങ്കയുടെ തിരയടി

വള്ളിക്കുന്ന്: കാലവര്‍ഷം ആരംഭിച്ചതോടെ അരിയല്ലൂര്‍ പരപ്പാല്‍ തീരത്ത് വീണ്ടും ആശങ്കയുടെ തിരയടി. കടലാക്രമണം തടയാന്‍ കടല്‍ ഭിത്തിയില്ലാത്തതാണ് തീരം നേരിടുന്ന പ്രധാന പ്രശ്നം. വര്‍ഷങ്ങളായി ശക്തമായ കടലാക്രമണം നേരിടുന്ന പ്രദേശമായിട്ടും സുരക്ഷണ ഒരുക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഉണ്ടാകുന്ന കടലാക്രമണത്തില്‍ നിരവധി തെങ്ങുകളാണ് കടലെടുത്തത്. കഴിഞ്ഞവര്‍ഷം തീരദേശ റോഡായ ടിപ്പുസുല്‍ത്താന്‍ റോഡിന്‍െറ കരിങ്കല്‍ കെട്ടുകള്‍ തകരുകയും ചെയ്തിരുന്നു. മുന്‍ എം.എല്‍.എ കെ.എന്‍.എ. ഖാദറിന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തത്തെിയിരുന്നു. റോഡ് കൂടുതല്‍ തകരാതിരിക്കാന്‍ കരിങ്കല്‍ ഉപയോഗിച്ച് സുരക്ഷാഭിത്തി കെട്ടാന്‍ നടപടി എടുത്തിരുന്നെങ്കിലും പ്രവൃത്തി ഇതുവരെയായിട്ടും ആരംഭിച്ചിട്ടില്ല.പ്രദേശത്ത് പുലിമൂട്ട് നിര്‍മിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ വര്‍ഷങ്ങളായുള്ള ആവശ്യവും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. മുമ്പെന്നോ വന്നുപോയ കടലാമയുടെ പേരിലാണ് തീരം സംരക്ഷിക്കപ്പെടാതെ കിടക്കുന്നത്. കാലവര്‍ഷം ശക്തമാവുന്നതോടെ ടിപ്പുസുല്‍ത്താന്‍ റോഡിന്‍െറ നല്ളൊരു ഭാഗവും തീരവും കടലെടുക്കുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 200ല്‍പരം മീറ്റര്‍ ദൂരം മാത്രമാണ് സംരക്ഷിക്കാനുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.