പെരിന്തല്‍മണ്ണ: റിയല്‍ എസ്റ്റേറ്റ് ഇടപാടിനെച്ചൊല്ലി യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. താഴെക്കോട് മുതിരമണ്ണ ആനിക്കാടന്‍ അനില്‍ ബാബുവിനെയാണ് ആയുധധാരികളായ സംഘം ബുധനാഴ്ച തട്ടിക്കൊണ്ടുപോയത്. അതേസമയം, അനില്‍ ബാബുവിന്‍െറ മാതാവിന്‍െറ പേരിലുള്ള സ്വത്ത് രജിസ്റ്റര്‍ ചെയ്തുവാങ്ങാന്‍ നീക്കം നടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭീഷണിപ്പെടുത്തി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പെരിന്തല്‍മണ്ണ കക്കൂത്ത് പച്ചീരി നാസര്‍ (50), വലിയപറമ്പില്‍ സജി (39) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് പിടികൂടിയത്. കല്ലടി യൂസുഫ് എന്നയാള്‍ക്ക് പണം നല്‍കി കാറില്‍ തിരിച്ച് വരുമ്പോള്‍ കാറില്‍ പിന്തുടര്‍ന്ന സംഘം അനില്‍ ബാബുവിനെ പിടിച്ചിറക്കുകയായിരുന്നു. തുടര്‍ന്ന് കത്തി കഴുത്തില്‍വെച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി. ഈ സമയം സുഹൃത്ത് കുപ്പോടന്‍ ഹംസപ്പയാണ് അനില്‍ ബാബുവിന്‍െറ കൂടെയുണ്ടായിരുന്നത്. സ്വത്ത് എഴുതി നല്‍കിയില്ളെങ്കില്‍ കൊല്ലുമെന്ന് പിന്നീട് സംഘം ഹംസപ്പയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും മാതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ജൂണ്‍ രണ്ടിന് പെരിന്തല്‍മണ്ണ സി.ഐക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ മകനെ കണ്ടത്തൊനായില്ളെന്ന് കാണിച്ച് മാതാവ് ലൈല ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. അനില്‍ ബാബുവിനെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. ഇതിനിടെ പ്രതികള്‍ അനില്‍ ബാബുവിന്‍െറ മാതാവിന്‍െറ പേരിലുള്ള സ്വത്ത് രജിസ്റ്റര്‍ ചെയ്തുവാങ്ങാന്‍ നീക്കം നടത്തി. പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫിസില്‍ വലിയപറമ്പില്‍ സജിയുടെ പേരില്‍ സ്വത്ത് രജിസ്റ്റര്‍ ചെയ്യാന്‍ നീക്കം നടന്നതോടെയാണ് സജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സജിയെ ചോദ്യം ചെയ്തപ്പോള്‍ പച്ചീരി നാസറിന് വേണ്ടിയാണ് ഇടപാട് നടക്കുന്നതെന്ന വിവരം ലഭിച്ചു. തുടര്‍ന്നാണ് നാസറിനെ അറസ്റ്റ് ചെയ്തത്. അഡീഷനല്‍ എസ്.ഐ ഉസ്മാന്‍, എ.എസ്.ഐ ഷംസുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.