ഫായിസിന്‍െറ റാങ്ക് നേട്ടം, പ്രവേശം നിഷേധിച്ച സ്വകാര്യ മെഡിക്കല്‍ കോളജ് അധികൃതര്‍ക്കുള്ള മറുപടി

നിലമ്പൂര്‍: ഇടത്തരം കുടുംബത്തിലെ അംഗമായ ഫായിസ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ നേടിയ റാങ്ക്, പ്രവേശം നിഷേധിച്ച സ്വകാര്യ മെഡിക്കല്‍ കോളജ് അധികൃതര്‍ക്കുള്ള മറുപടിയായി. കൂറ്റമ്പാറ പള്ളിക്കുന്ന് പരേതനായ വെള്ളാരംപാറ കുഞ്ഞിമുഹമ്മദിന്‍െറയും പറമ്പന്‍ ഫൗസിയയുടെയും നാലു മക്കളില്‍ മൂന്നാമനാണ് ഫായിസ്. ഇല്ലായ്മയിലും മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 313ാം റാങ്കാണ് ഫായിസ് സ്വന്തമാക്കിയത്. നിഷേധിക്കപ്പെട്ട സീറ്റിന് വേണ്ടി മുന്‍ മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എന്നിവരുടെയും വിദ്യാഭ്യാസ വകുപ്പിലെ മറ്റു ഉന്നത ഉദ്യോഗസ്ഥരുടെയും വാതിലുകളില്‍ മുട്ടിയെങ്കിലും സഹായം ലഭിച്ചില്ല. 2014ല്‍ എന്‍ട്രന്‍സ് പരീക്ഷയെഴുത്തിയ ഫായിസ് ആലപ്പുഴ ഗവ. ഡെന്‍റല്‍ കോളജില്‍ ബി.ഡി.എസിന് ചേര്‍ന്നു. 2015ല്‍ 2113ാം റാങ്ക് നേടി. കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളജില്‍ അലോട്ട്മെന്‍റ് നേടി. സെപ്റ്റംബര്‍ 30ന് പ്രവേശം നേടുന്നതിന് 28ന് രാത്രിയാണ് അലോട്ട്മെന്‍റ് വന്നത്. ഡെന്‍റല്‍ കോളജ് പ്രിന്‍സിപ്പലിനെ സമീപിച്ചപ്പോള്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയെ കണ്ട് അനുമതി വാങ്ങാന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്തത്തെി ഉത്തരവ് നേടിയപ്പോഴേക്കും പ്രവേശത്തിന് ഹാജരാകേണ്ട അവസാന ദിവസം വൈകീട്ട് 3.30 ആയി. അഞ്ചിന് മുമ്പ് പ്രവേശം നേടേണ്ടതുണ്ട്. ഉടനെ ഡെന്‍റല്‍ കോളജിലെ പ്രിന്‍സിപ്പല്‍ തന്നെ ടി.സിയും രേഖകളും ഇ-മെയിലും ഫാക്സും വഴി കോഴിക്കോട് കോളജിലേക്ക് അയച്ചു. കോഴ്സ് ഫീയായി അടച്ച 1,85,000 രൂപയുടെ ചെലാന്‍ ഫായിസും മെയില്‍ വഴി കോളജിലേക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലത്തെി അസ്സല്‍ രേഖകളും വാങ്ങി പിറ്റേ ദിവസം രാവിലെ കോഴിക്കോട് കോളജില്‍ ഹാജരായി. എന്നാല്‍ സമയം കഴിഞ്ഞെന്ന് പറഞ്ഞ് ചെയര്‍മാന്‍ പ്രവേശം നിഷേധിക്കുകയായിരുന്നെന്ന് ഫായിസ് പറഞ്ഞു. പകരം സീറ്റിലേക്ക് മറ്റൊരു കുട്ടിക്ക് പ്രവേശം അനുവദിക്കുകയും ചെയ്തിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതോടെ സ്വകാര്യ ഇന്‍സിറ്റ്യൂട്ടില്‍ കോച്ചിങിന് ചേര്‍ന്നാണ് എന്‍ട്രസ് പരീക്ഷക്ക് തയാറെടുത്തത്. മകന്‍ നേടിയ റാങ്കിന് ധൈര്യത്തിന്‍െറയും ആത്മസമര്‍പ്പണത്തിന്‍െറയും തിളക്കവും പ്രവേശം നിഷേധിച്ച അധികൃതര്‍ക്ക് മറുപടിയുമുണ്ടെന്ന് ഫായിസിന് എല്ലാ പിന്തുണയും നല്‍കിയ മാതാവ് ഫൗസിയ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.