കക്കൂസ് മാലിന്യം പുഴയിലേക്ക് തള്ളുന്നു; നഗരസഭാ കൗണ്‍സിലില്‍ ബഹളം

തിരൂര്‍: നഗരസഭ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിലെ കക്കൂസ് മാലിന്യം ഓടയിലൂടെ പുഴയിലേക്ക് തള്ളുന്നതിനെ ചൊല്ലി തിരൂര്‍ നഗരസഭാ കൗണ്‍സിലില്‍ ബഹളം. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കല്‍പ്പ ബാവയാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്. കക്കൂസ് മാലിന്യം പൊതു ഓടയിലൂടെ പുഴയിലേക്ക് തള്ളുന്നതിനെതിരെ നടപടിയുണ്ടായില്ലങ്കില്‍ ജനകീയ സമരത്തിന് നേതൃത്വം നല്‍കുമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു. പ്രശ്നം മൂന്ന് ദിവസത്തിനകം പരിഹരിച്ചില്ളെ്ളങ്കില്‍ പുഴയിലേക്കുള്ള എല്ലാ ഓടകളും യു.ഡി.എഫ് നേതൃത്വത്തില്‍ അടക്കുമെന്ന് ലീഗ് കൗണ്‍സിലറും വികസന സ്ഥിരം സമിതി അധ്യക്ഷനുമായ കല്‍പ്പ ബാവ മുന്നറിയിപ്പ് നല്‍കി. യോഗം ആരംഭിച്ചതിന് പിന്നാലെ പി.കെ.കെ. തങ്ങളാണ് വിഷയം കൗണ്‍സിലില്‍ അവതരിപ്പിച്ചത്. കക്കൂസ് മാലിന്യം പുറത്തേക്കോഴുകി ദുര്‍ഗന്ധം വമിച്ചിട്ടും ഭരണസമിതി അംഗങ്ങളോ ഉദ്യോഗസ്ഥരോ ഇതുവരെ തിരിഞ്ഞു നോക്കിയില്ളെന്ന് കൗണ്‍സിലര്‍ സി.എം അലി ഹാജി വ്യക്തമാക്കി. യു.ഡി.എഫ് ഭരണകാലത്ത് ഇത്തരം പ്രശ്നങ്ങളുണ്ടായപ്പോള്‍ ശക്തമായ നടപടി സ്വീകരിച്ചെന്നും കെട്ടിടത്തിലെ ലോഡ്ജ് അടപ്പിക്കുക വരെ ചെയ്തിട്ടുണ്ടെന്നും സ്ഥിരം സമിതി അധ്യക്ഷ പി.ഐ. റൈഹാനത്ത് ചൂണ്ടിക്കാട്ടി. പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത്് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിപുലമായ യോഗം ചേരണമെന്നായിരുന്നു യു.ഡി.എഫ് അംഗങ്ങളുടെ ആവശ്യം. കക്കൂസ് മാലിന്യങ്ങളടക്കമുള്ളവ പുഴയിലേക്ക് ഒഴുക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ.എസ്. ഗിരീഷ് ഉറപ്പ് നല്‍കിയതോടെയാണ് ബഹളം ശമിച്ചത്. ബന്ധപ്പെട്ട ആളുകളെ വിവരമറിയിച്ച് നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.