ജില്ലാ പഞ്ചായത്ത് മൂന്ന് ലക്ഷത്തോളം കുട്ടികളുടെ അടിസ്ഥാന പഠനശേഷി പരിശോധിക്കും

മലപ്പുറം: ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നാല്, അഞ്ച്, ഏഴ്, എട്ട് ക്ളാസുകളിലെ മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികളുടെ ഗണിതം, മലയാളം, ഇംഗ്ളീഷ് വിഷയങ്ങളിലെ അടിസ്ഥാന ശേഷി പരിശോധിക്കുന്നതിനായി ബേസ്ലൈന്‍ ടെസ്റ്റ് നടത്തുന്നു. ജൂണ്‍ 14ന് വൈകീട്ട് മൂന്ന് മുതല്‍ 4.30വരെയാണ് ടെസ്റ്റ്. മലപ്പുറം ഡയറ്റ് തയാറാക്കിയ ചോദ്യപേപ്പര്‍ ജൂണ്‍ ഒമ്പത് മുതല്‍ ബി.ആര്‍.സികളില്‍ വിതരണം ചെയ്യും. ടെസ്റ്റിലൂടെ കണ്ടത്തെുന്ന, പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരിഹാരബോധ പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ തലത്തില്‍ നല്‍കും. എല്ലാ വിദ്യാര്‍ഥികളുടെയും മലയാളം, ഇംഗ്ളീഷ്, ഗണിതം വിഷയങ്ങളിലുള്ള അടിസ്ഥാനശേഷി ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രധാനാധ്യാപകര്‍ ചോദ്യപേപ്പറുകള്‍ ബി.ആര്‍.സികളില്‍നിന്ന് കൈപ്പറ്റണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.