മഞ്ചേരി: സ്വഛ്ഭാരത് മിഷന്‍ വഴി നഗരസഭാ പ്രദേശങ്ങളില്‍ പബ്ളിക് ടോയ്ലറ്റ്, കമ്യൂണിറ്റി ടോയ്ലറ്റ് എന്നിവ സ്ഥാപിക്കുന്നത് സംബന്ധിച്ച് ആറു മാസം മുമ്പ് മഞ്ചേരി നഗരസഭയില്‍ ലഭിച്ച നിര്‍ദേശങ്ങളില്‍ ഇപ്പോഴും പ്രായോഗിക നടപടിയായില്ല. പ്രാഥമിക കടമ്പയായ സ്ഥലം കണ്ടത്തൊന്‍ പോലുമായിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ എട്ടിന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പദ്ധതി നടപ്പാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും പ്രായോഗികതകളും സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തിയിരുന്നു. വേണ്ടത്ര പരിശോധനയില്ലാതെ തയാറാക്കിയ റിപ്പോര്‍ട്ടാണ് ഇതുസംബന്ധിച്ച് കൗണ്‍സിലില്‍ ലഭിച്ചത്. ഏതെല്ലാം പ്രദേശങ്ങളിലാണ് പദ്ധതി കൂടുതല്‍ ആവശ്യമുള്ളത്, സ്ഥലം എങ്ങനെ കണ്ടത്തൊം തുടങ്ങിയ വിവരങ്ങളില്ല. ടോയ്ലറ്റ് പദ്ധതിക്ക് സ്ഥലം കണ്ടത്തെുമ്പോള്‍ കൂടുതല്‍ വീടുകളുള്ള സ്ഥലമായിരിക്കണമെന്നും നിര്‍മാണം സ്വഛ്ഭാരത് മിഷന്‍െറ മേല്‍നോട്ടത്തിലായിരിക്കുമെന്നും അഞ്ചുവര്‍ഷത്തെ പരിപാലന ഉടമ്പടി വെക്കണമെന്നും നേരത്തെ നഗരസയെ അറിയിച്ചതാണ്. കേന്ദ്ര സര്‍ക്കാര്‍ 75 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ 25 ശതമാനവും ചെലവ് വഹിക്കണം. പബ്ളിക് ടോയ്ലറ്റ് നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തേണ്ടതുണ്ടെന്നും പൂര്‍ണമായും പൊതു, സ്വകാര്യ പങ്കാളിത്തത്തിലാണ് പദ്ധതി പൂര്‍ത്തിയാക്കേണ്ടതെന്നും നിര്‍ദേശമുണ്ട്. മഞ്ചേരി നഗരസഭയില്‍ ആദ്യഘട്ടമായി 150 കക്കൂസുകളാണ് നിര്‍മിക്കേണ്ടത്. പദ്ധതിക്ക് സബ്സിഡിയായി 7,99,950 രൂപ ലഭിക്കും. 10,067 രൂപയാണ് ഒരു ഗുണഭോക്താവിന് നഗരസഭ നല്‍കേണ്ടത്. അടിസ്ഥാന സൗകര്യങ്ങളെയും പ്രായോഗികതയെയും ആവശ്യകതയെയും മുന്‍നിര്‍ത്തി നഗരസഭയില്‍ അങ്കണവാടി ജീവനക്കാരെ ഉപയോഗിച്ച് സര്‍വേ നടത്തിയിരുന്നു. ഇത് 18 വാര്‍ഡുകളില്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. ഗാര്‍ഹിക ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ 5333 രൂപയും ബാക്കി വരുന്ന 10,067 രൂപ നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നോ പദ്ധതിവിഹിതത്തില്‍ നിന്നോ കണ്ടത്തെണമെന്നും 2015 ജൂലൈയില്‍ നിര്‍ദേശിച്ചതാണ്. ഫലത്തില്‍ പത്തു മാസം മുമ്പ് തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍കരണവും മാര്‍ഗനിര്‍ദേശങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും കടലാസില്‍നിന്ന് പുറത്തിറങ്ങിയിട്ടില്ല. സര്‍ക്കാര്‍ നിര്‍ദേശിച്ച പദ്ധതി പ്രകാരം നഗരസഭക്ക് 15.10 ലക്ഷം രൂപ ചെലവ് വരും. ഇക്കാരണം കൊണ്ടുതന്നെ പദ്ധതിക്ക് ഇപ്പോഴും കാര്യമായ താല്‍പര്യമെടുത്തിട്ടില്ല. മഞ്ചേരി നഗരസഭയില്‍ കോളനികളിലും കവലകളിലും നഗരപ്രദേശങ്ങിലും പൊതുശൗചാലയങ്ങള്‍ ഇല്ലാത്തതിന്‍െറ ബുദ്ധിമുട്ട് നേരത്തെ തന്നെ അനുഭവിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.