തിരുനാവായ: ഒന്നേകാല്‍ കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ തിരുനാവായ റെയില്‍വേ നടപ്പാലം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. നാടിന് സമര്‍പ്പിച്ചു. 27 മീറ്റര്‍ വീതിയും 65 മീറ്റര്‍ നീളവുമുള്ള പാലം എടക്കുളം തെക്ക്-വടക്ക് അങ്ങാടികളെയാണ് ബന്ധിപ്പിക്കുന്നത്. റെയില്‍വേ സിമന്‍റ് യാര്‍ഡിനു മീതെ നിര്‍മിച്ച പാലത്തില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലെ ഇരു പ്ളാറ്റ്ഫോമിലേക്കും ഇറങ്ങാനാവും. തിരുനാവായ റെയില്‍വേ മേല്‍പ്പാലം ഗതാഗതത്തിനു തുറന്നുകൊടുത്തതോടെ നിലവിലെ റെയില്‍വേ ഗേറ്റ് സ്ഥിരം അടച്ചിട്ടതോടെയാണ് യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ ശ്രമഫലമായി നടപ്പാലം വന്നത്. ചടങ്ങില്‍ ഡി.ആര്‍.എം. നരേഷ് ലാല്‍വാണി, സീനിയര്‍ ഡിവിഷനല്‍ എന്‍ജിനീയര്‍ പെരുമാള്‍ നന്ദലാല്‍, സീനിയര്‍ ഡിവിഷനല്‍ കമേഴ്സണല്‍ മാനേജര്‍ കെ.പി. ദാമോദരന്‍, സീനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ രവീന്ദ്രന്‍, പി.ആര്‍.ഒ കൃഷ്ണമോഹന്‍, എം.പി. മുഹമ്മദ് കോയ, പി.സി. ഹൈദ്രോസ്, ഇ.പി. മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, സി.പി.എ. ലത്തീഫ്, പഞ്ചായത്തംഗങ്ങളായ സി.പി. സൈഫുന്നിസ, ഇ.പി. സുഹറ, ദുവൈദ, വ്യാപാരി നേതാക്കളായ കെ.പി. ചിന്നന്‍, വി.കെ. മുഹമ്മദ് കുട്ടി, കെ.എം. അസീസ്, വി.പി. സൈഫുദ്ദീന്‍, തൂമ്പില്‍ ഹംസ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.