ട്രാന്‍സ്പോര്‍ട്ട് ബസിലെ മോണിറ്റര്‍ മോഷണം: ഹാര്‍ഡ് ഡിസ്ക് പരിശോധനക്കയച്ചു

മലപ്പുറം: മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിര്‍ത്തിയിട്ട എ.സി ലോഫ്ളോര്‍ ബസില്‍നിന്ന് ലക്ഷത്തിലേറെ രൂപ വിലയുള്ള മോണിറ്റര്‍ മോഷണം പോയതുസംബന്ധിച്ച കേസില്‍ ബസിന്‍െറ ഹാര്‍ഡ് ഡിസ്ക് വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരത്തേക്കയച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്ക് പരിശോധനക്ക് ശേഷം വ്യക്തമായേക്കും. ഹാര്‍ഡ് ഡിസ്കില്‍ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പതിഞ്ഞുകാണും എന്ന പ്രതീക്ഷയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ളത്. ആഴ്ചകള്‍ക്ക് മുമ്പ് പുലര്‍ച്ചെ നെടുമ്പാശ്ശേരിയിലേക്ക് യാത്ര പുറപ്പെടാന്‍ ബസ് എടുക്കാനത്തെിയ ഡ്രൈവറാണ് മോണിറ്റര്‍ നഷ്ടപ്പെട്ടത് ആദ്യം കാണുന്നത്. ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് നെടുമ്പാശ്ശേരിയില്‍നിന്ന് ബസ് മലപ്പുറത്ത് എത്തിയത്. തുടര്‍ന്ന് ഡ്രൈവര്‍ ബസ് കഴുകാനായി ‘ഷണ്‍ഡിങ്’ ഡ്രൈവര്‍ക്ക് താക്കോല്‍ കൈമാറി. ശുചീകരണം കഴിഞ്ഞ ശേഷം നിര്‍ത്തിയിട്ട ബസില്‍നിന്നാണ് വിലകൂടിയ മോണിറ്റര്‍ മോഷണം പോയത്. രാത്രി സെക്യൂരിറ്റി ജീവനക്കാരനുണ്ടായിരിക്കെയാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.