ദലിത് ശ്മശാനത്തിലേക്ക് വഴി: നടപടി ഊര്‍ജിതമാക്കുന്നു

മഞ്ചേരി: ദലിത് ശ്മശാനത്തിലേക്ക് വഴിയൊരുക്കാന്‍ സര്‍ക്കാര്‍ നടപടി ഊര്‍ജിതമാക്കി. 2.2 സെന്‍റ് സ്ഥലമാണ് വഴിക്ക് ആവശ്യം. നിലവിലെ നടവഴിക്ക് ഇരുവശത്തുമുള്ള വീട്ടുവളപ്പില്‍ നിന്നു വേണം ഇത് കണ്ടത്തൊന്‍. ഭൂമി ഏറ്റെടുക്കാനാവശ്യമായ തുകയുടെ 30 ശതമാനം മുന്‍കൂര്‍ നല്‍കേണ്ടതുണ്ട്. ഈ തുക നഗരസഭ നല്‍കും. ഭൂമി ഏറ്റെടുക്കുന്നതിന്‍െറ ആവശ്യകതയും മറ്റു രേഖകളും ഉള്‍പ്പെടുത്തി രണ്ട് ദിവസത്തിനകം നഗരസഭക്ക് കത്ത് നല്‍കുമെന്ന് ഏറനാട് തഹസില്‍ദാര്‍ സുരേഷ് അറിയിച്ചു. അതേസമയം, കുടുംബങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തോട് നഗരസഭ കാണിച്ച അവഗണനക്കുപുറമെ രാഷ്ട്രീയ പാര്‍ട്ടികളും അവഗണന തുടര്‍ന്നതായി പരാതികള്‍ ഉയര്‍ന്നു. വഴിപ്രശ്നം സംബന്ധിച്ച് തര്‍ക്കമുണ്ടാവുമ്പോള്‍ മൃതദേഹം റോഡില്‍ കിടത്തിയാണ് പ്രതിഷേധിക്കാറ്. പൊലീസിനെയും ജില്ലാ കലക്ടറെയും പ്രതിനിധീകരിച്ച് സ്ഥലത്തത്തെുന്ന ഉദ്യോഗസ്ഥര്‍ അപ്പോഴത്തെ തര്‍ക്കവും സംഘര്‍ഷവും പരിഹരിക്കാനാണ് ശ്രമിക്കാറ്. ചോഴിയാംകുന്ന് ശ്മശാനത്തിലേക്ക് കയറിപ്പോവുന്ന മൂന്നടി വീതിയുള്ള വഴിക്ക് ഇരുവശവും സ്വകാര്യഭൂമിയാണ്. തര്‍ക്ക പരിഹാരത്തിനായി ഇതില്‍ ഒരു കുടുംബം ഭൂമി നല്‍കാമെന്ന് നേരത്തേതന്നെ സമ്മതിച്ചതാണ്. എന്നാല്‍, ഭൂമി കണ്ടെത്തേണ്ടതും വഴിയൊരുക്കേണ്ടതും ഉദ്യോഗസ്ഥരാണെന്ന നിലപാടിലായിരുന്നു പലപ്പോഴും നഗരസഭയും ജനപ്രതിനിധികളും. മൂന്നാം തവണയാണ് ശ്മശാനവിഷയം ഉയര്‍ത്തി മൃതദേഹം റോഡില്‍ കിടത്തി സമരം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.