എടക്കര: ഉപയോഗ ശൂന്യമായി കിടക്കുന്ന ക്വാറികളിലെ വെള്ളക്കെട്ടില്‍ അപകട സാധ്യത ഇല്ലാതാക്കാന്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശം. മഴ ശക്തിപ്രാപിക്കുന്നതിന് മുന്നോടിയായുള്ള മുന്‍കരുതലിന്‍െറ ഭാഗമായാണ് ഇത്തരം നടപടിക്ക് പൊലീസ് മേധാവി ജില്ലയിലെ എസ്.ഐമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. മലയോര മേഖലയില്‍ പ്രവര്‍ത്തനം നിലച്ച നിരവധി കരിങ്കല്‍, ചെങ്കല്‍ ക്വാറികളിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. അവധി ദിവസങ്ങളിലും അല്ലാതെയും ഇത്തരം ആഴമേറിയ വെള്ളക്കെട്ടുകളില്‍ അനേകം പേര്‍ കുളിക്കാനും മറ്റും എത്തുന്നത് പതിവാണ്. ഇതിനിടെ പലയിടങ്ങളിലും അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യം ഇല്ലാതാക്കാനാണ് ഉപയോഗശൂന്യമായ വെള്ളക്കെട്ടുകള്‍ കണ്ടത്തെി സ്ഥലം ഉടമക്ക് നോട്ടീസ് നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. അപകട സാധ്യത കാണിച്ച് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാനുമാണ് നിര്‍ദേശം. ഇതിന്‍െറ ഭാഗമായി മൂത്തേടം പഞ്ചായത്തിലെ ചോളമുണ്ടയിലെ കരിങ്കല്‍ ക്വാറി എടക്കര എസ്.ഐ സുനില്‍ പുളിക്കല്‍ സന്ദര്‍ശിച്ച് ഉടമക്ക് നോട്ടീസ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.