കാത്തുനിന്ന്, കാത്തുനിന്ന്... പക്ഷേ, വരി മെലിഞ്ഞില്ല

മലപ്പുറം: ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ശനിയാഴ്ച മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലത്തെിയവര്‍ വലഞ്ഞു. ശനിയാഴ്ച രാവിലെ രണ്ട് ഡോക്ടര്‍മാരാണ് ഒ.പിയില്‍ ഉണ്ടായിരുന്നത്. രണ്ടുപേരും പരിശോധനക്കിരുന്നത് ഒരു മുറിയിലും. ഇതോടെ ആശുപത്രിയില്‍ രോഗികളുടെ വരിനീണ്ടു. പകര്‍ച്ച പനിയും മറ്റു മഴക്കാല രോഗങ്ങളും മൂലം പതിവില്‍ കൂടുതല്‍ പേര്‍ ശനിയാഴ്ച ആശുപത്രിയിലത്തെിയിരുന്നു. സ്പെഷലിസ്റ്റ് ഡോക്ടര്‍മാരില്‍ ഒരാള്‍പോലും ശനിയാഴ്ച ഒ.പിയില്‍ ഉണ്ടായിരുന്നില്ല. ഇതിനാല്‍ പലര്‍ക്കും ഉള്ള ഡോക്ടറെ കണ്ട് മടങ്ങേണ്ടിവന്നു. മണിക്കൂറുകള്‍ വരിയില്‍നിന്ന രോഗികള്‍ പരാതി ഉയര്‍ത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഗൈനക്കോജിസ്റ്റ് ഇല്ലാത്തതിനാല്‍ ശനിയാഴ്ച ഗര്‍ഭിണികള്‍ക്കും ദുരിതമായി. പ്രമേഹ പരിശോധനക്കായി ഭക്ഷണത്തിന് മുമ്പ് രക്തം നല്‍കേണ്ടതിനാല്‍ പലരും നേരത്തേ ആശുപത്രിയിലത്തെിയിരുന്നു. പരിശോധന പൂര്‍ത്തിയാക്കി ഒ.പിയിലത്തെിയപ്പോഴാണ് ഡോക്ടറില്ളെന്ന വിവരം ഇവര്‍ അറിഞ്ഞത്. ദിവസവും നൂറോളം ഗര്‍ഭിണികള്‍ പരിശോധനക്കത്തെുന്ന ആശുപത്രിയാണിത്. നേരത്തേ അഞ്ച് ഗൈനക്കോളജിസ്റ്റുകള്‍ ഉണ്ടായിരുന്ന ആശുപത്രിയില്‍ നിലവില്‍ രണ്ടുപേരെ ഉള്ളൂഎന്നും ഇവര്‍ ശനിയാഴ്ച എത്തിയില്ളെന്നും രോഗികള്‍ ആരോപിച്ചു. അതേസമയം, നൈറ്റ്ഡ്യൂട്ടിയും അവധിയും ഉള്ളതിനാലാണ് ശനിയാഴ്ച ഒ.പിയില്‍ ഡോക്ടര്‍മാരുടെ കുറവ് വന്നതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.