ആശങ്കയൊഴിയാതെ കോളറ

കുറ്റിപ്പുറം: പരിശോധനക്കയക്കുന്ന വെള്ളത്തിലെല്ലാം കോളറ സ്ഥിരീകരിച്ചതോടെ കുറ്റിപ്പുറം നിവാസികളുടെ ഭീതിയൊഴിയുന്നില്ല. സെന്‍റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്‍റ് ആന്‍ഡ് മാനേജ്മെന്‍റ് സംഘം നടത്തിയ പരിശോധനയിലാണ് മൂന്ന് സ്ഥലത്തായി അഞ്ച് സാമ്പിളുകളില്‍ കൂടി കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ജലനിധി പദ്ധതിയുടെ ടാങ്കില്‍ കോളറക്ക് കാരണമായ ബാക്ടീരിയകളില്ളെങ്കിലും വെള്ളം ശേഖരിക്കുന്ന കിണറിന് സമീപം രോഗം പരത്തുന്ന വിബ്രിയോ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടത്തെി. ടൗണിലേക്ക് വെള്ളം എത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കിണറിലും പേരശനൂരിലെ കിണറിലും രോഗഹേതുക്കളുണ്ടെന്ന് കണ്ടത്തെിയിട്ടുണ്ട്. കുറ്റിപ്പുറത്ത് നേരത്തേ പരിശോധനയില്‍ കോളറ സ്ഥിരീകരിച്ച മൂന്നിടങ്ങള്‍ക്ക് പുറമെയാണ് മറ്റ് അഞ്ചിടങ്ങളിലും കോളറ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടത്തെിയത്. 25 വര്‍ഷത്തോളമായി ശുചീകരിക്കാതെ കിടക്കുന്ന അഴുക്ക് ചാലുള്ള കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിക്ക് സമീപത്ത് നിന്നാണ് ഇവ പരന്നെതെന്നാണ് ആരോഗ്യവകുപ്പിന്‍െറ കണ്ടത്തെല്‍. അഴുക്കുചാല്‍ അടഞ്ഞതോടെ മണിക്കൂറുകള്‍കൊണ്ട് പെരുകുന്ന കോളറ ബാക്ടീരിയകളുടെ സാന്നിധ്യം ടൗണിലെ വിവിധ ഭാഗങ്ങളിലുണ്ടെന്നാണ് കണ്ടത്തെല്‍. പുതിയതായി കോളറ കണ്ടത്തെിയതോടെ കുറ്റിപ്പുറം ബ്ളോക്കില്‍ പൂര്‍ണമായും സൂപ്പര്‍ ക്ളോറിനേഷന്‍ നടുത്തുമെന്ന് ബ്ളോക് മെഡിക്കല്‍ ഓഫിസര്‍ ഡോ. വിജിത്ത് വിജയ ശങ്കര്‍ പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങളില്‍ ബാക്ടീരിയ ബാധിച്ചിട്ടുണ്ടാകാമെന്നാണ് ആരോഗ്യവകുപ്പിന്‍െറ നിരീക്ഷണം. കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടത്തെിയിട്ടും പ്രതിരോധ നടപടികള്‍ കാര്യമായ രീതിയില്‍ നടപ്പായിട്ടില്ല. കൂടുതല്‍ സ്ഥലങ്ങളില്‍ കോളറ ബാക്ടീരിയ കണ്ടത്തെിയതോടെ പ്രദേശ വാസികള്‍ ആശങ്കയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.