മലപ്പുറം: കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് അരീക്കോട് ഓടക്കയം ആദിവാസി കോളനിയിലെ യുവാക്കള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കലക്ടറേറ്റിന് മുന്നില്‍ അനിശ്ചിത കാല നിരാഹാര സമരം നടത്തിയത്. നാലാം ദിവസം അന്നത്തെ ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍ സമരക്കാരെ ചര്‍ച്ചക്ക് വിളിച്ചു. കാര്‍ഡ് അനുവദിക്കുന്നതടക്കമുള്ള പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് അറിയിച്ചു. 20 ദിവസങ്ങള്‍ക്ക് ശേഷം ആരോഗ്യ, സിവില്‍ സപൈ്ളസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കലക്ടര്‍ കോളനിയിലത്തെി. അന്നത്തെ ക്യാമ്പില്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക് ഉടന്‍ കാര്‍ഡ് അനുവദിക്കുമെന്ന് ഉറപ്പും നല്‍കി മടങ്ങി. പിന്നീട് സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ ഊഴമായിരുന്നു. കലക്ടറുടെ ഉറപ്പില്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ നിരവധി തവണ ഏറനാട് താലൂക്ക് സപൈ്ള ഓഫിസര്‍ പി.ആര്‍ ജയചന്ദ്രനെ കണ്ടു. എന്നാല്‍ ഇന്നുവരെ അനുകൂല തീരുമാനം ഉണ്ടായില്ളെന്ന് അവര്‍ പറയുന്നു. 115ഓളം കുടുംബങ്ങളാണ് കോളനിയിലുള്ളത്. നിലവില്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ അരി, പഞ്ചസാര, മണ്ണെണ്ണ എന്നിവ കരിഞ്ചന്തയില്‍ നിന്നോ ഉയര്‍ന്ന വില നല്‍കിയോ വാങ്ങേണ്ട ഗതികേടിലാണ്. പ്രശ്നത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് കുടുംബങ്ങള്‍. നടപടിയില്ലാത്ത പക്ഷം ഏറനാട് താലൂക്ക് സിവില്‍ സപൈ്ള ഓഫിസിന് മുന്നില്‍ സമരമാരംഭിക്കുമെന്ന് ആദിവാസിക്ഷേമസമിതി നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.