മലപ്പുറം: നഗരസഭയുടെ 11,12 വാര്‍ഡുകളിലായി 908 പേര്‍ക്ക് ഡിഫ്തീരിയ പ്രതിരോധ കുത്തിവെപ്പ് നല്‍കി. 15 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായിരുന്നു കുത്തിവെപ്പ്. സമ്പൂര്‍ണ വാക്സിനേഷന്‍ വാര്‍ഡാക്കുന്നതിന്‍െറ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മൂന്നാംപടി, ഡി.പി റോഡ്, ഡോ. സാജു റോഡ്, നെച്ചിക്കുറ്റി, കാവുങ്ങല്‍, പെന്‍ഷന്‍ ഭവന്‍ റോഡ് ഭാഗങ്ങളിലുള്ളവരാണ് പങ്കെടുത്തത്. വാക്സിന്‍ തീര്‍ന്നതിനാല്‍ ഏഴുപേര്‍ മടങ്ങിപ്പോയി. ഇവര്‍ക്ക് പിന്നീട് കുത്തിവെപ്പെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആരോഗ്യപ്രശ്നമുള്ളവരെ കുത്തിവെപ്പില്‍നിന്ന് ഒഴിവാക്കിയിരുന്നു. താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരടക്കം 14 പേരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. ഒമ്പത് മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് ഒരുമണിയോടെയാണ് സമാപിച്ചത്. സമ്പൂര്‍ണ ശുചിത്വ വാര്‍ഡ് പദ്ധതി, ആരോഗ്യബോധവത്കരണം, വീട് സന്ദര്‍ശനം എന്നിവ കുത്തിവെപ്പിന് മുന്നോടിയായി ഇരുവാര്‍ഡുകളിലും നടപ്പാക്കിയിരുന്നു. ചടങ്ങ് നഗരസഭാ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്തു. 11ാം വാര്‍ഡംഗം കെ.പി. പാര്‍വതി അധ്യക്ഷത വഹിച്ചു. മറ്റു കൗണ്‍സിലര്‍മാരായ കെ.വി. ശശികുമാര്‍, കെ.പി. മറിയുമ്മ, ഫസീന കുഞ്ഞിമുഹമ്മദ്, സലീല റസാഖ്, ഒ. സഹദേവന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് അജേഷ് രാജന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.