കളത്തിങ്ങല്‍ ഹംസ ഹാജിക്ക് മലയോര നാടിന്‍െറ വിട

എടക്കര: ഒരായുസ്സ് മുഴുവന്‍ നാടിന്‍െറ സമഗ്ര വികസനത്തിന് മാറ്റിവെച്ച് ജീവിതം ധന്യമാക്കിയ കളത്തിങ്ങല്‍ ഹംസ ഹാജിക്ക് മലയോര നാട് കണ്ണീരോടെ യാത്രയയപ്പ് നല്‍കി. എടക്കര മുസ്ലിം ഓര്‍ഫനേജിന്‍െറ ജനറല്‍ സെക്രട്ടറിയും രണ്ട് പതിറ്റാണ്ടിലേറെ വഴിക്കടവ് ഗ്രാമപഞ്ചായത്തിന്‍െറ പ്രസിഡന്‍റുമായിരുന്ന ഹംസ ഹാജിക്ക് യാത്രയയപ്പ് നല്‍കാന്‍ യതീംഖാനയില്‍ പഠിച്ച വിദ്യാര്‍ഥികളുള്‍പ്പെടെ സമൂഹത്തിന്‍െറ നാനാതുറകളിലുള്ളവരാണ് എത്തിയത്. പ്രദേശത്തിന്‍െറ രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ, സാമൂഹിക, മതരംഗങ്ങളില്‍ അരനൂറ്റാണ്ടിലേറെ കാലം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്‍െറ മരണ വാര്‍ത്തയറിഞ്ഞ് ശനിയാഴ്ച രാവിലെ മുതല്‍ ജനങ്ങളുടെ പ്രവാഹമായിരുന്നു. ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ മൃതദേഹം യതീംഖാനയില്‍ പൊതുദര്‍ശനത്തിന് വെച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, സെക്രട്ടറി പി.വി. അബ്ദുല്‍ വഹാബ് എം.പി, എം.എല്‍.എമാരായ പി.കെ. ബഷീര്‍, പി.വി. അന്‍വര്‍, അഡ്വ. എം. ഉമ്മര്‍, പി. അബ്ദുല്‍ ഹമീദ്, മുന്‍ മന്ത്രിമാരായ അഡ്വ. നാലകത്ത് സൂപ്പി, ആര്യാടന്‍ മുഹമ്മദ്, മുന്‍ എം.എല്‍.എ കെ. മുഹമ്മദുണ്ണി ഹാജി, കെ.പി.സി.സി സെക്രട്ടറിമാരായ വി.വി. പ്രകാശ്, വി.എ. കരീം, ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം വണ്ടൂര്‍ ഹൈദരലി, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, എം.സി. മുഹമ്മദ് ഹാജി, അഡ്വ. യു.എ. ലത്തീഫ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഒ.ടി. ജെയിംസ്, ഇസ്മായില്‍ മൂത്തേടം, സറീന മുഹമ്മദലി, ഷേര്‍ളി വര്‍ഗീസ്, നിലമ്പൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സുഗതന്‍, കാളികാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഖാലിദ് മാസ്റ്റര്‍, ആര്യാടന്‍ ഷൗക്കത്ത്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.എച്ച്. ഇഖ്ബാല്‍, കെ.ടി. കുഞ്ഞാന്‍, എന്‍.എ. കരീം, സമസ്ത നേതാക്കളായ പുത്തനഴി മൊയ്തീന്‍ ഫൈസി, റഹ്മത്തുല്ല ഖാസിമി, ഇസ്ഹാഖ് ഫൈസി, നിലമ്പൂര്‍ നഗരസഭ അധ്യക്ഷ പത്മിനി ഗോപിനാഥ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ഇ.എ. സുകു, കെ. സ്വപ്ന, സി. കരുണാകരന്‍ പിള്ള, സി.ടി. രാധാമണി, ആലീസ് അമ്പാട്ട് തുടങ്ങിയവരും മയ്യിത്ത് ദര്‍ശിക്കാനത്തെിയിരുന്നു. വൈകീട്ട് മൂന്നോടെ പാലത്തിങ്ങല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.