നിലമ്പൂര്‍: മുത്തങ്ങ ചെക്പോസ്റ്റില്‍ കോടികളുടെ കുഴല്‍പ്പണം പിടികൂടിയതുമായി ബന്ധപ്പെട്ട് നീലഗിരി ജില്ലയില്‍ തമിഴ്നാട് പൊലീസ് നിരീക്ഷണം ശക്തമാക്കി. കുഴല്‍പ്പണവുമായി മാവോവാദികള്‍ക്ക് ബന്ധമുണ്ടെന്ന സംശയമാണ് കാരണം. 5.59 കോടി രൂപയാണ് മുത്തങ്ങയില്‍ പിടിച്ചെടുത്തത്. സംഭവം എന്‍.ഐ.എയും അന്വേഷിക്കുന്നുണ്ട്. അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ നീലഗിരി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയത്. നാടുകാണി, താളൂര്‍, മുത്തങ്ങ എന്നിവിടങ്ങളില്‍ ജില്ലാ പൊലീസ് മേധാവി പരിശോധന നടത്തി. എല്ലാ വാഹനങ്ങളും കര്‍ശനപരിശോധനക്ക് വിധേയമാക്കാനാണ് നിര്‍ദേശം. 24 മണിക്കൂറും പരിശോധനയുണ്ടാകും. നാടുകാണിയിലെ സസ്യഗവേഷണ കേന്ദ്രത്തില്‍ വനംവകുപ്പ് നിര്‍മിക്കുന്ന വാച്ചിങ് ക്യാമ്പിന്‍െറ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കാനും തമിഴ്നാട് നിര്‍ദേശമുണ്ട്. നിലമ്പൂര്‍ വനത്തോട് ചേര്‍ന്നാണ് തമിഴ്നാടിന്‍െറ സസ്യഗവേഷണ കേന്ദ്രം. സമുദ്രനിരപ്പില്‍നിന്ന് 1200ഓളം മീറ്റര്‍ ഉയരത്തിലാണിത്. ഇതിന്‍െറ ചുറ്റുവട്ടത്തുള്ള കുന്നിലാണ് ക്യാമ്പ് നിര്‍മാണം. പത്തുലക്ഷം രൂപയാണ് വനംവകുപ്പ് ഇതിനായി മാറ്റിവെച്ചത്. വനം കേന്ദ്രീകരിച്ചുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ കണ്ടത്തൊനാണ് വാച്ച് ടവര്‍ നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.