കുറ്റിപ്പുറം: പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും തുടരുമ്പോഴും അതിസാരം മൂലം കുറ്റിപ്പുറത്ത് ചികിത്സ തേടുന്നവരുടെ എണ്ണമേറുന്നു. ശനിയാഴ്ച കുറ്റിപ്പുറം താലൂക്കാശുപത്രിയില്‍ മാത്രം 40 പേര്‍ ചികിത്സ തേടിയത്തെി. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ വയറിളക്കവും ഛര്‍ദിയും ബാധിച്ചത്തെിയത് 116 പേരാണ്. ശനിയാഴ്ച താലൂക്കാശുപത്രിയില്‍ വിവിധ രോഗങ്ങളാല്‍ 855 പേര്‍ ഒ.പിയില്‍ പരിശോധനക്കത്തെി. കുറ്റിപ്പുറത്ത് കോളറ പടര്‍ന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജയും തദ്ദേശഭരണ മന്ത്രി ഡോ. കെ.ടി. ജലീലും കുറ്റിപ്പുറത്തത്തെും. മഴ മാറിനിന്നതിനാല്‍ അഴുക്കുചാലുകളില്‍ കാര്യമായ ഒഴുക്കില്ളെങ്കിലും മഴ തുടര്‍ന്നാല്‍ നഗരവും പരിസരവും ചളിക്കുളമാകും. കോളറ പടര്‍ന്ന ഭാഗങ്ങളില്‍ മാത്രമാണ് സൂപ്പര്‍ ക്ളോറിനേഷന്‍ നടത്തിയത്. എന്നാല്‍, പഞ്ചായത്തിലെ മറ്റ് ഭാഗങ്ങളില്‍ ക്ളോറിനേഷന്‍ പോലും നടത്തിയിട്ടില്ല. കോളറ ബാധിച്ച് ചികിത്സ തേടിയവരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ ഡയാലിസിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.