ഒമ്പതര മാസത്തിനുള്ളില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി 12കാരന്‍

പാണക്കാട്: ഒമ്പതര മാസംകൊണ്ട് ഖുര്‍ആന്‍ മന$പാഠമാക്കി കോഡൂര്‍ സ്വദേശി അഫ്ലഹ് പാലോളി എന്ന 12കാരന്‍ ശ്രദ്ധേയനാകുന്നു. പാണക്കാട് തങ്ങള്‍ കുടുംബത്തിന്‍െറ നേതൃത്വത്തില്‍ നടത്തുന്ന സ്ട്രെയ്റ്റ് പാത്ത് സ്കൂള്‍ ഓഫ് ഖുര്‍ആന്‍ എന്ന സ്ഥാപനത്തിലെ വിദ്യാര്‍ഥിയായ മുഹമ്മദ് അഫ്ലഹ് ഹൈദരലി ശിഹാബ് തങ്ങളില്‍നിന്ന് പഠനമാരംഭിച്ച് ഒമ്പത് മാസത്തിനുശേഷം അവസാന അധ്യായം തങ്ങള്‍ക്ക് ചൊല്ലിക്കൊടുത്ത് പൂര്‍ത്തീകരിച്ചു. കൊയിലാണ്ടി കൊല്ലം സ്വദേശിയും സ്ട്രെയ്റ്റ് പാത്ത് സ്കൂള്‍ ഓഫ് ഖുര്‍ആനിലെ അക്കാദമിക് തലവനുമായ ഹാഫിദ് മുഹമ്മദ് അസ്ലമിന്‍െറ ശിക്ഷണത്തിലാണ് പഠനം പൂര്‍ത്തിയാക്കിയത്. മലപ്പുറം കോഡൂര്‍ സ്വദേശി അഫ്ലഹ് പി.ഡബ്ള്യു.ഡി എന്‍ജിനീയറായ പാലോളി അബൂബക്കര്‍-ഖൈറുന്നീസ ദമ്പതികളുടെ മകനാണ്. ഹിഫ്ദ് പൂര്‍ത്തിയാക്കിയ അഫ്ലഹിനെ സ്ഥാപന പ്രതിനിധികള്‍ അഭിനന്ദിച്ചു. ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഹാരിസ് ഹുദവി മടപ്പള്ളി, ആസിഫ് ദാരിമി പുളിക്കല്‍, പ്രിന്‍സിപ്പല്‍ പ്രഫ. മനോഹര്‍, റഊഫ് മോങ്ങം, റാഷിദ് കിഴിശ്ശേരി, ഹാഫിദ് അസ്ലം കൊയിലാണ്ടി, ഹാഫിദ് സ്വാലിഹ് നദ്വി, റിച്ചാര്‍ഡ് ലൗറിന്‍ ലണ്ടന്‍, സദഖത്തുല്ല ഹസനി, അലിഹസന്‍ ഹുദവി, റിഷാദ് ഹുദവി, ഇസ്മായില്‍ വാഫി, ഷഫീര്‍ വയനാട് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.