യാഥാര്‍ഥ്യമാകാതെ അവസാന കാരത്തൂര്‍–സി.എസ്.ഐ ചര്‍ച്ച് റോഡ്

തിരുനാവായ: അവസാന കാരത്തൂര്‍ സി.എസ്.ഐ ചര്‍ച്ച് റോഡ് യാഥാര്‍ഥ്യമാകാത്തതില്‍ നാട്ടുകാര്‍ക്ക് അമര്‍ഷം. പാതയില്‍ കാരത്തൂര്‍ ബീരാഞ്ചിറ റോഡു മുതല്‍ പാടശേഖരം വരെയുള്ള ഭാഗം ടാര്‍ ചെയ്തിട്ടുണ്ട്. ഇവിടെ വയലിലേക്കിറങ്ങുന്ന ഭാഗത്ത് ഏതാനും മീറ്റര്‍ ദൂരം വീതി കൂട്ടാനുള്ള പണി മാത്രമാണ് ഇനി അവശേഷിക്കുന്നത്. അവസാന കാരത്തൂര്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിനടുത്തുനിന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 10 ലക്ഷം ചെലവഴിച്ച് 2013-14 വര്‍ഷം 250 മീറ്റര്‍ നടപ്പാത കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചിട്ടുണ്ട്. ചെറുകിട വാഹനങ്ങള്‍ കടന്നുപോയിരുന്ന ഈ റോഡിലേക്ക് ഇറക്കി സ്വകാര്യ വ്യക്തി മതില്‍ കെട്ടിയ പ്രശ്നവും പരിഹരിക്കാനുണ്ട്. മറ്റിടങ്ങളില്‍ ഇരുഭാഗത്തും പാര്‍ശ്വഭിത്തി കെട്ടുന്ന പ്രവൃത്തി പൂര്‍ത്തിയായിട്ട് വര്‍ഷങ്ങളായി. ഇനി ടാര്‍ ചെയ്യേണ്ടതായ പണി മാത്രമേയുള്ളു. ഇത്തരം പ്രശ്നങ്ങള്‍ തീര്‍ത്താല്‍ പാത തിരൂര്‍ കുറ്റിപ്പുറം റോഡില്‍നിന്ന് കാരത്തൂര്‍ ബീരാഞ്ചിറ റോഡിലേക്കുള്ള ബൈപാസായി ഉപയോഗിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.