കുറ്റിപ്പുറം: അതിസാരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പത്തുപേര്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ചെമ്പിക്കലിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച തൃപ്രങ്ങോട് സ്വദേശി രഞ്ജിത്തിനെ (40) അതിസാരം നിയന്ത്രണവിധേയമല്ലാത്തതിനാല്‍ താലൂക്ക് അശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാളികാവ് സ്വദേശി നൗഷാദ് (23) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതിസാരത്തെ തുടര്‍ന്ന് രണ്ടുപേര്‍ മരിക്കുകയും കുറ്റിപ്പുറത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച എണ്‍പതോളം പേര്‍ക്ക് കോളറ ബാധിക്കുകയും ചെയ്തിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതിനിടയിലാണ് അതിസാരം വിട്ടൊഴിയാതെ ആശുപത്രിയിലത്തെുന്നവരുടെ എണ്ണം വര്‍ധിക്കുന്നത്. വട്ടപ്പാറ സ്വദേശി ഷിഹാബുദ്ദീന്‍ (18), പേരശ്ശനൂര്‍ ഷണ്‍മുഖന്‍ (64), ചെല്ലൂര്‍ അംബിക (35), നടക്കാവ് ആയിഷ, കാവുമ്പുറം റബീഹ് (30) തിരുനാവായ ആഷിഖ് (28) എന്നിവരാണ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. എടച്ചലം സ്വദേശി ഇസ്മായിലിനെ (40) കുറ്റിപ്പുറം അമാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പത്തോളം പേര്‍ ഇവിടെ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.