നാടുകാണി ചുരം മേഖല ഇടിച്ചില്‍ ഭീഷണിയില്‍

നിലമ്പൂര്‍: അന്തര്‍ സംസ്ഥാനപാതയായ നാടുകാണി ചുരം മണ്ണിടിച്ചില്‍ ഭീഷണിയില്‍. കാലവര്‍ഷമായതോടെ ചുരത്തിന്‍െറ പലഭാഗങ്ങളിലും മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളില്‍ കൂറ്റന്‍പാറക്കല്ലുകള്‍ ഏത് സമയത്തും നിലംപതിക്കാവുന്ന സ്ഥിതിയാണ്. ചെങ്കുത്തായ ഭാഗമായതിനാല്‍ ചെറിയ മഴയിലും ഭീഷണി നിലനില്‍ക്കുന്നുണ്ട്. 30 മുതല്‍ 60 ഡിഗ്രിവരെ ചരിവുള്ള മലമ്പ്രദേശമാണിത്. എളുപ്പത്തില്‍ മണ്ണിടിച്ചില്‍ സാധ്യതയേറിയ തീവ്രമേഖലയായാണ് നാടുകാണി ചുരം റോഡിനെ ഭൗമശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചിട്ടുള്ളത്. കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ഏറെ സാന്നിധ്യമുള്ള മേഖല കൂടിയാണിത്. മണ്ണിടിച്ചില്‍ സമയത്ത് വാഹനങ്ങള്‍ ഈ വനപാതയില്‍ മണിക്കൂറുകളോളും കുടുങ്ങിക്കിടക്കും. 450 കോടിയുടെ നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണപ്രവൃത്തി നടക്കുന്നുണ്ട്. റോഡ് വീതികൂട്ടുകയാണ് നവീകരണത്തിന്‍െറ ഭാഗമായി ചെയ്യുന്നത്. നാടുകാണി ചുരം മേഖലയില്‍ ഈ നവീകരണപ്രവൃത്തി വേഗത്തിലാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ചുരത്തിന്‍െറ പലഭാഗങ്ങളിലും ആറ് അടി ഉയരത്തില്‍ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി പുതുതായി നിര്‍മിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണിയുള്ള മറ്റു ഭാഗങ്ങളിലും ഇത്തരം സംരക്ഷണഭിത്തികളുടെ നിര്‍മാണം വേഗത്തിലാക്കിയാല്‍ മണ്ണിടിച്ചില്‍ തടയാനാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.