ഇ ജനസേവന കേന്ദ്രങ്ങളാകാനൊരുങ്ങി ജില്ലയിലെ 46 ഗ്രന്ഥശാലകള്‍

മലപ്പുറം: ജനസേവനത്തിന്‍െറ പുതുമാതൃക തീര്‍ക്കാനൊരുങ്ങുകയാണ് ജില്ലയിലെ 46 ഗ്രന്ഥശാലകള്‍. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനത്തെ 1000 ഗ്രന്ഥശാലകളില്‍ ഇ വിജ്ഞാന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചതില്‍ ജില്ലയില്‍ 46 കേന്ദ്രങ്ങളാണുള്ളത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 30ന് പൊന്നാനി വട്ടംകുളം ഗ്രാമീണ വായനശാലയില്‍ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ പഞ്ചായത്തില്‍ ഒരു കേന്ദ്രമാണ് തുടങ്ങുക. പഞ്ചായത്തുകളുടെ മുഖ്യ വിജ്ഞാന കേന്ദ്രമായി ഗ്രന്ഥശാലകള്‍ മാറും. ഇ സാക്ഷരത, ഇ റീഡിങ് സൗകര്യങ്ങളും ഒരുക്കും. ലൈബ്രറി കൗണ്‍സിലിന്‍െറ ഓണ്‍ലൈന്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തി ലൈബ്രറി സേവനങ്ങള്‍ മെച്ചപ്പെടുത്തും. വിദ്യാര്‍ഥികള്‍ക്ക് വേണ്ട പഠന, രജിസ്ട്രേഷന്‍ സൗകര്യങ്ങള്‍, പി.എസ്.സി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, പഞ്ചായത്തുകളില്‍ സമര്‍പ്പിക്കപ്പെടേണ്ട അപേക്ഷകള്‍ സംബന്ധിച്ച വിവരം എന്നിവ വിജ്ഞാന കേന്ദ്രങ്ങളില്‍ ലഭ്യമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.