മഞ്ചേരി: മഞ്ചേരി കരുവമ്പ്രത്ത് പുതുതായി അനുവദിച്ച ഗവ. പോളിടെക്നിക്കില്‍ സര്‍ക്കാര്‍ 26 തസ്തിക അനുവദിച്ചു. ഇതിലേക്ക് താല്‍ക്കാലിക നിയമനം പുരോഗമിക്കുകയാണ്. സ്ഥിരം നിയമനം പിന്നീട് നടത്തും. പോളിടെക്നിക് ഉദ്ഘാടനം വ്യാഴാഴ്ച അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ നിര്‍വഹിക്കും. പുതുതായി പ്രവേശംനേടിയ വിദ്യാര്‍ഥികളും രക്ഷിതാക്കളും 21ന് സ്ഥാപനത്തിലത്തെും. നോണ്‍ ടെക്നിക്കല്‍ ലെക്ചറര്‍ നാലും ഹെഡ് ഓഫ് സെക്ഷന്‍, ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ എന്നിവയില്‍ മൂന്നുവീതം തസ്തികയുമുണ്ട്. ഇവക്ക് പുറമെ ലെക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, വര്‍ക് ഷോപ്പ് സൂപ്രണ്ട്, വര്‍ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ഫിസിക്കല്‍ എജുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍, ലാബ് അറ്റന്‍ഡര്‍, ലൈബ്രറി അറ്റന്‍ഡര്‍, ക്ളര്‍ക്ക്, ഓഫിസ് അറ്റന്‍ഡര്‍, പാര്‍ട് ടൈം സ്വീപ്പര്‍, വാച്ചര്‍ തുടങ്ങിയവയാണ് മറ്റു തസ്തികകള്‍. രണ്ടുനിലകളിലായി ആറു ക്ളാസ് മുറികളാണ് പുതുതായി നിര്‍മിച്ച കെട്ടിടത്തില്‍. പോളി ടെക്നിക്കിനായുള്ള ഫര്‍ണിച്ചറുകള്‍ സിഡ്കോ വഴി ഇതില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നു ക്ളാസ് മുറികളേ ഇത്തവണ വേണ്ടതുള്ളൂ. ബാക്കി സ്ഥലത്ത് ഓഫിസ്, ലാബ്, സ്റ്റാഫ് റൂം എന്നിവ പ്രവര്‍ത്തിക്കും. അതേസമയം പ്രാഥമിക കൃത്യത്തിനുള്ള സൗകര്യങ്ങള്‍ ഇനിയും ഒരുങ്ങിയിട്ടില്ല. 29, 30 തീയതികളിലാണ് അവസാന കൗണ്‍സലിങ്. അതിനുശേഷമാണ് എത്ര സീറ്റില്‍ വിദ്യാര്‍ഥികളത്തെിയെന്നറിയുക. സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്‍റല്‍ എന്‍ജിനീയറിങ് എന്നിവയിലായി 60 വീതം സീറ്റുകളാണ് മഞ്ചേരിയില്‍. 14 ഏക്കര്‍ സ്ഥലത്ത് നേരത്തെ മഞ്ചേരി കരുവമ്പ്രത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന ഗവ. ടെക്നിക്കല്‍ ഹൈസ്കൂളിലെ ഒരുഭാഗമാണ് പോളിടെക്നിക്കിന് മാറ്റിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.