നാലു ഡിഫ്തീരിയ കേസുകള്‍ സ്ഥീരികരിച്ചു

മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലു ദിവസത്തിനകം സ്ഥിരീകരിച്ചത് നാലു ഡിഫ്തീരിയ കേസുകള്‍. മഞ്ചേരി നഗരസഭയില്‍ പാലക്കുളത്തുള്ള വിദ്യാര്‍ഥിക്കാണ് നഗരസഭ പരിധിയില്‍രോഗം റിപ്പോര്‍ട്ട് ചെയ്തത്. കീഴാറ്റൂര്‍ പഞ്ചായത്തിലെ പട്ടിക്കാട് മഖാംപടി, ആനക്കയം പഞ്ചായത്തിലെ ചേപ്പൂര്‍, വണ്ടൂരിനടുത്ത കൂരാട് എന്നിവിടങ്ങളിലെ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. മഞ്ചേരിയിലെയും കൂരാട്ടെയും വിദ്യാര്‍ഥികള്‍ക്ക് ചികിത്സ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തന്നെ നല്‍കുകയാണ്. ആന്‍റി സിറം മഞ്ചേരിയിലേക്ക് വരുത്തി ശിശുരോഗവിഭാഗം മേധാവിയുടെ മേല്‍നോട്ടത്തിലാണ് ചികിത്സ. മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. ചൊവ്വാഴ്ച 500 ഡോസ് ്മരുന്നത്തെി. പാലക്കുളത്തെ കുട്ടി പഠിച്ചിരുന്ന സ്കൂളില്‍ ക്ളാസിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആരോഗ്യ അധികൃതര്‍ ചൊവ്വാഴ്ച കുത്തിവെപ്പ് നല്‍കിയതായി ആരോഗ്യ അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.