വെറുതെയണിഞ്ഞ മോതിരം ഷമാലിന് നല്‍കിയത് മുട്ടന്‍പണി

മലപ്പുറം: രസത്തിന് കൂട്ടുകാരന്‍െറ മോതിരമിട്ട 15കാരന്‍ തെല്ളൊന്നുമല്ല വലഞ്ഞത്. സ്റ്റീല്‍മോതിരം ഊരിയെടുക്കാന്‍ അവസാനം കുട്ടിക്ക് മലപ്പുറം ഫയര്‍ഫോഴ്സില്‍ അഭയം പ്രാപിക്കേണ്ടി വന്നു. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെയാണ് കുറ്റിപ്പാല പണിക്കര്‍പടി പൂഴിത്തറ സഹീറിന്‍െറ മകനും കോട്ടക്കല്‍ സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ പത്താംക്ളാസ് വിദ്യാര്‍ഥിയുമായ ഷമാല്‍ മുഹമ്മദ് മോതിരം കുടുങ്ങി നീര്കെട്ടിയ വിരലുമായി ഫയര്‍ഫോഴ്സിലത്തെിയത്. ലീഡിങ് ഫയര്‍മാന്‍ സി. മുകുന്ദന്‍, ഫയര്‍മാന്മാരായ എന്‍. ജയേഷ്, ഷാഖില്‍, ഹോംഗാര്‍ഡ് ബാലചന്ദ്രന്‍ എന്നിവരാണ് 20 മിനിറ്റ് സമയമെടുത്ത് മോതിരം മുറിച്ചെടുത്തത്. ഈ മാസം ഇത്തരത്തിലുള്ള നാലാമത്തെ കേസാണ് മലപ്പുറം ഫയര്‍സ്റ്റേഷനിലത്തെുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.