കരുളായി: പിലാക്കോട്ടുപാടത്ത് കഴിഞ്ഞ ദിവസം യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കരുളായി ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തില്‍ സര്‍വ കക്ഷിയോഗം ചേര്‍ന്നു. നിലമ്പൂര്‍ സി.ഐ ടി. സജീവന്‍െറ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സംഘടന പ്രതിനിധികളും ഓട്ടോ ടാക്സി ഡ്രൈവര്‍മാരും പങ്കെടുത്തു. പൂക്കോട്ടുംപാടം പൊലീസ് പരിധിയില്‍പ്പെടുന്ന ഈ പ്രദേശങ്ങളില്‍ പൊലീസിന്‍െറ ശ്രദ്ധക്കുറവും യോഗത്തില്‍ പൊലീസിന്‍െറ അസാന്നിധ്യം നിയമപാലകരുടെ അലംഭാവത്തെചൂണ്ടി കാണിക്കുന്നതാണെന്ന് യോഗം കുറ്റപ്പെടുത്തി. പൂവാല ശല്യം, കഞ്ചാവ്, മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിക്കുന്നവരെയും വിപണനം നടത്തുന്നവര്‍ക്ക് എതിരെയും പൊലീസ് സഹായത്തോടെ നടപടികള്‍ സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിശാരിയില്‍ അസൈനാര്‍ ചെയര്‍മാനും സി.ഐ കണ്‍വീനറുമായി യോഗത്തില്‍ പങ്കെടുത്തവരെയും ഉള്‍പ്പെടുത്തി ജനകീയ കമ്മിറ്റി രൂപവത്കരിച്ചു.യോഗത്തില്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ. അബ്ദുല്‍ ഗഫൂര്‍, എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ എന്‍. അശോകന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിശാരിയില്‍ അസൈനാര്‍, കോക്കാടന്‍ നാസര്‍, കെ. മനോജ്, ടി.കെ. അബ്ദുല്ലക്കുട്ടി, പി.വി. സൂര്യനാരായണന്‍, പി. ബാലകൃഷ്ണന്‍, പി. ഹാരീസ്, ഇ.ടി. വിദ്യാധരന്‍, ഷീബ പൂഴിക്കുത്ത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.