അര്‍ഹതയില്ലാത്ത ബി.പി.എല്‍ കാര്‍ഡ് തിരിച്ചേല്‍പ്പിക്കാന്‍ ക്യാമ്പുകള്‍

മഞ്ചേരി: ജില്ലയില്‍ അനര്‍ഹരായി ബി.പി.എല്‍ കാര്‍ഡ് കൈവശം വെക്കുന്നവര്‍ക്ക് അവ തിരിച്ചേല്‍പ്പിക്കാന്‍ ജില്ലാ കലക്ടറുടെ അന്ത്യശാസനം. ഓരോ താലൂക്കിലും ഇതിനായി പ്രത്യേക അദാലത്ത് നടത്തുകയാണ്. നേരത്തേ പലപ്പോഴായി നല്‍കിയ നിര്‍ദേശങ്ങളെ തുടര്‍ന്ന് ആയിരത്തില്‍ പരം ബി.പി.എല്‍ റേഷന്‍ കാര്‍ഡ് ഏറനാട് താലൂക്കില്‍ മാത്രം തിരിച്ചേല്‍പ്പിച്ചിരുന്നു. ബി.പി.എല്‍ പട്ടികയില്‍ തുടരാന്‍ അര്‍ഹരല്ലാത്തവര്‍ ഇനിയും പട്ടികയിലുണ്ടെന്നാണ് സപൈ്ള അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇത് കണ്ടത്തൊനും കാര്‍ഡ് തിരിച്ചുവാങ്ങാനും നടപടിയുണ്ടായിരുന്നില്ല. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജോലിയുള്ളവര്‍, അധ്യാപകര്‍, പൊതുമേഖലാ ജീവനക്കാര്‍, ആദായനികുതി അടക്കുന്നവര്‍, സ്വന്തമായി ഒരേക്കറിന് മുകളില്‍ ഭൂമിയോ ഫ്ളാറ്റോ ഉള്ളവര്‍, 1000 ചതുരശ്ര അടിക്ക് മുകളില്‍ വീടുള്ളവര്‍, സ്വന്തമായി നാലുചക്ര വാഹനമുള്ളവര്‍ തുടങ്ങി അഞ്ച് ഇനത്തില്‍ ഏതെങ്കിലും ഒന്നില്‍ ഉള്‍പ്പെട്ടവര്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ബി.പി.എല്‍ കാര്‍ഡിന് അര്‍ഹതയുണ്ടാവില്ല. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കാര്‍ഡ് കൈവശം വെക്കുന്നവരെക്കുറിച്ച് താലൂക്ക് സപൈ്ള ഓഫിസറെ വിവരമറിയിക്കാം. താലൂക്ക് തലങ്ങളില്‍ നടക്കുന്ന ക്യാമ്പിലോ അതിന് മുമ്പോ കാര്‍ഡ് തിരിച്ചേല്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ബി.പി.എല്‍ കാര്‍ഡുമായി കാര്‍ഡുടമയോ ബന്ധപ്പെട്ടവരോ നേരിട്ടത്തെി കാര്‍ഡ് എ.പി.എല്‍ ആക്കി മാറ്റാന്‍ അദാലത്തുകളില്‍ അവസരമുണ്ടാവുന്നതാണ്. അദാലത്തിന് ശേഷം മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ബി.പി.എല്‍ കാര്‍ഡ് കൈവശം വെക്കുന്നവര്‍ക്കെതിരെ ജില്ലാ കലക്ടര്‍ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. നേരത്തേ ബി.പി.എല്‍ കാര്‍ഡിന്‍െറ പേരില്‍ കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാനും നടപടിയുണ്ടാവും. അതേസമയം, സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ബി.പി.എല്‍ കാര്‍ഡുകള്‍ കൈവശം വെക്കുന്നവരെ ദിവസങ്ങള്‍ക്കകം കത്തത്തൊന്‍ സിവില്‍ സപൈ്ളസ് വകുപ്പ് പ്രായോഗിക നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഓരോ റേഷന്‍കടയുടെ പരിധിയിലും ബി.പി.എല്‍ പട്ടികയില്‍ പത്തോ പതിനഞ്ചോ ശതമാനം കുടുംബങ്ങളാണുള്ളത്. ഈ പട്ടിക പരിശോധിച്ചാല്‍ ഇതില്‍ അനര്‍ഹരുണ്ടെങ്കില്‍ റേഷന്‍ കടക്കാരുടെയും ജനപ്രതിനിധികളുടെയും സഹായത്തോടെ കണ്ടത്തൊമെന്നും വര്‍ഷങ്ങളായി ഇത്തരം നടപടികളൊന്നും ജില്ലയില്‍ ഉണ്ടായിട്ടില്ളെന്നും പരാതികളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.