ബഷീര്‍ കഥാപാത്രങ്ങളെ അനുസ്മരിച്ച് സാമൂഹിക നാടകാവിഷ്കാരം

പൂക്കോട്ടുംപാടം: ബഷീര്‍ കഥാപാത്രങ്ങളെ അനുസ്മരിച്ച് സാമൂഹിക നാടകാവിഷ്കാരവുമായി വിദ്യാര്‍ഥികള്‍. പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചത്. ബഷീര്‍ കഥകളിലെ മജീദ്, സുഹ്റ, പൊന്‍കുരിശ് തോമ, എട്ടുകാലി മമ്മൂഞ്ഞ്, സൂത്രക്കാരി സൈനബ, ബഷീര്‍ എന്നീ കഥാപാത്രങ്ങളെ കുട്ടികള്‍ വേഷവിധാനത്തോടെ അവതരിപ്പിച്ചു. പി. അര്‍ജുന്‍, കെ. ജിഷ്ണു, കെ.ബി. ബിന്‍സില, ആരതി ഉദയന്‍, എസ്.പി. ശ്രീരാഗ്, കെ. ദുബിന്‍ ഉമ്മര്‍, നസ്രിന്‍ നാസര്‍, പി. ഹിബ എന്നീ വിദ്യാര്‍ഥികളാണ് വിവിധ കഥാപാത്രങ്ങള്‍ക്ക് ജീവനേകിയത്. വിദ്യാരംഗം കണ്‍വീനര്‍മാരായ ഷൈമോള്‍ ഐസക്, കെ.സി. രജിത, വി.സി. മഞ്ജുഷ, കെ. രത്നകുമാര്‍, അധ്യാപകരായ കെ. സുരേഷ്, ബിനു ജോസഫ്, ജില്‍സ തോമസ്, എം.കെ. സിന്ധു, നൈസ് സിബി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.