ഒന്നര മാസത്തിനിടെ 12 അപകടങ്ങള്‍: കെണിയൊരുക്കി പൂച്ചക്കുത്ത് വളവ്

നിലമ്പൂര്‍: ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോവുന്ന അന്തര്‍സംസ്ഥാനപാതയായ കെ.എന്‍.ജി റോഡില്‍ പൂച്ചക്കുത്ത് വളവ് അപകട മേഖലയാകുന്നു. ഒന്നര മാസത്തിനിടെ 12 അപകടങ്ങളാണ് ഇവിടെയുണ്ടായത്. അടുത്തിടെ സ്കൂട്ടര്‍ യാത്രികരായ രണ്ട് വീട്ടമ്മമാരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേല്‍ക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ട അപകടങ്ങള്‍ വേറെയുമുണ്ടായിട്ടുണ്ട്. എന്നാല്‍, അപകടം കുറക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടാകുന്നില്ളെന്ന ആരോപണം ശക്തമാണ്.വഴിക്കടവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. ഇവിടെയുള്ള കൊടുംവളവും ഇറക്കവും റോഡിന്‍െറ മിനുസവും വാഹനങ്ങളുടെ അമിതവേഗതയുമാണ് അപകടങ്ങളുടെ കാഠിന്യം കൂട്ടുന്നത്. റോഡ് നിര്‍മാണം അശാസ്ത്രീയമാണെന്ന ആരോപണം നേരത്തെ തന്നെയുണ്ട്. വനമേഖലയിലൂടെ കടന്നുപോവുന്ന റോഡ് ഭാഗമാണിത്. റോഡ് മുറിച്ച് കടക്കുന്ന മൃഗങ്ങള്‍ക്കും ഇവിടെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. നിരവധി മാനുകളാണ് വാഹനമിടിച്ച് ചത്തത്. രണ്ട് വര്‍ഷം മുമ്പ് അപകടങ്ങള്‍ പതിവായതോടെ പൊതുമരാമത്തും മോട്ടോര്‍വാഹന വകുപ്പും പൊലീസും ചേര്‍ന്ന് അപകട മുന്നറിയിപ്പ് ബോര്‍ഡുകളും റിഫ്ളക്ടര്‍ ഉപയോഗിച്ചുള്ള സിഗ്നല്‍ സംവിധാനങ്ങളും സ്ഥാപിച്ചെങ്കിലും ഫലം കണ്ടില്ല. ഈ ബോര്‍ഡുകളൊന്നും ഇപ്പോള്‍ ഇവിടെയില്ല. റോഡിന്‍െറ ഇരുവശവും വീതികൂട്ടി വളവ് നിവര്‍ത്തുകയും റോഡിന്‍െറ മിനുസം കുറക്കുകയും ചെയ്താല്‍ അപകടം ഒഴിവാക്കാന്‍ കവിയുമെന്നാണ് വിദഗ്ധാഭിപ്രായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.