കെ.എസ്.ആര്‍.ടി.സിക്ക് ഒളിച്ചുകളി വന്നാല്‍ വന്നു

മലപ്പുറം: പൊന്നാനി ഡിപ്പോയില്‍ നിന്ന് മഞ്ചേരിയിലേക്കും തിരിച്ചുമുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ മുടങ്ങുന്നത് പതിവ്. ഏറെ യാത്രക്കാരും വരുമാനവുമുള്ള റൂട്ടാണിത്. പൊന്നാനി, എടപ്പാള്‍, കുറ്റിപ്പുറം, വളാഞ്ചേരി ഭാഗങ്ങളിലുള്ള നിരവധി പേര്‍ ജില്ലാ ആസ്ഥാനത്തേക്കും മഞ്ചേരിയിലേക്കും എത്താന്‍ ഈ ബസുകളെയാണ് ആശ്രയിക്കുന്നത്. മലപ്പുറത്ത് ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടുന്ന സ്ഥിരം യാത്രക്കാരും ബസില്‍ പതിവുകാരാണ്. രാവിലെ 5.40, 6.10, 7.25, 7.55 എന്നീ സമയങ്ങളിലാണ് പൊന്നാനിയില്‍ നിന്നുള്ള മഞ്ചേരി ബസുകള്‍ പുറപ്പെടുന്നത്. രാവിലെ 9.30നും 10.15നും ഇടയിലുള്ള സമയം മലപ്പുറത്ത് എത്തുന്ന വിധത്തിലാണ് ഈ ബസുകളുടെ സര്‍വിസ്. ഇതില്‍ ഒരു ബസ് പൊന്നാനിയില്‍ നിന്ന് ഗുരുവായൂരിലത്തെി പുത്തന്‍പള്ളി, അയിലക്കാട്, മാറഞ്ചേരി വഴി എടപ്പാളിലേക്കത്തെും. സിവില്‍ സ്റ്റേഷന്‍, പാസ്പോര്‍ട്ട് ഓഫിസ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ സൗകര്യപ്രദമാണിവ. എന്നാല്‍ അടുത്തിടെയായി രാവിലെ 10നും,10.15നും മലപ്പുറത്തത്തെുന്ന ബസുകള്‍ മുടങ്ങുന്നത് പതിവാണ്. ഇതിനാല്‍ 9.30ന് മലപ്പുറത്തത്തെുന്ന ബസിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് സ്ഥിരം യാത്രക്കാര്‍. രണ്ടു ബസിലെ യാത്രക്കാര്‍ ഈ ബസില്‍ യാത്ര പതിവാക്കിയതോടെ ബസില്‍ തിരക്കേറെയാണ്. നേരിട്ടുള്ള ഈ ബസ് ലഭിച്ചില്ളെങ്കില്‍ പൊന്നാനിക്കാര്‍ എടപ്പാളില്‍ എത്തി ചങ്കുവെട്ടിയിലേക്കും തുടര്‍ന്ന് മലപ്പുറത്തേക്കും ബസ് മാറിക്കയറണം. മറ്റിടങ്ങളിലേക്ക് ബസുകള്‍ വേണ്ടിവരുമ്പോള്‍ ഈ റൂട്ടിലെ ബസുകള്‍ അയക്കുന്നതാണ് ട്രിപ്പു മുടങ്ങാന്‍ കാരണമെന്ന് സ്ഥിരം യാത്രക്കാര്‍ ആരോപിച്ചു. ഏറെവരുമാനവും ഉപകാരപ്രദവുമായ ട്രിപ്പ് ഒഴിവാക്കുന്നത് അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ബസുകളുടെ കുറവാണ് ട്രിപ്പ് മുടങ്ങാന്‍ കാരണമെന്ന് കെ.എസ്.ആര്‍.ടി.സി പൊന്നാനി ഡിപ്പോ അധികൃതര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.