നിലമ്പൂര്‍ ഗവ. കോളജ് ഓഫിസ് പ്രവര്‍ത്തനം മാനവേദന്‍ സ്കൂളില്‍ തന്നെ തുടരാന്‍ തീരുമാനം

നിലമ്പൂര്‍: പ്രതിഷേധത്തെ തുടര്‍ന്ന് മാനവേദന്‍ ഹൈസ്കൂളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഗവ. കോളജ് സ്പെഷല്‍ ഓഫിസറുടെ ഓഫിസ് സ്കൂളില്‍ തന്നെ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് തീരുമാനമായി. ഓഫിസ് നഗരസഭാ ഓഫിസ് കെട്ടിടത്തിലേക്ക് മാറ്റാന്‍ നിലമ്പൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ നിര്‍ദേശം നല്‍കിയിരുന്നു. ജനകീയ കമ്മിറ്റിയും വിദ്യാര്‍ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരെ രംഗത്തത്തെിയിരുന്നു. ഓഫിസ് താല്‍ക്കാലികമായി പ്രവര്‍ത്തിച്ചിരുന്നത് ഹയര്‍സെക്കന്‍ഡറി വിഭാഗം കെട്ടിടത്തിലായിരുന്നു. തിങ്കളാഴ്ച പ്ളസ് ടു ക്ളാസുകള്‍ തുടങ്ങുന്നതിനായി ഓഫിസ് മുറി ഒഴിയണമെന്നാണ് ചെയര്‍പേഴ്സന്‍ നിര്‍ദേശിച്ചിരുന്നത്. ക്ളാസ് തുടങ്ങുന്നതിനായി ഓഫിസ് റൂമില്‍ ബെഞ്ചും ഡെസ്കും കൊണ്ടിടുകയും ചെയ്തു. തിങ്കളാഴ്ച ഇവിടെ ക്ളാസ് തുടങ്ങുന്ന സമയത്ത് പ്രതിഷേധക്കാരത്തെിയതോടെ വാക്കുതര്‍ക്കവും ബഹളവുമായി. വിവരം അറിഞ്ഞ് നഗരസഭാ ചെയര്‍പേഴ്സനും കൗണ്‍സിലര്‍മാരും സ്കൂളിലത്തെി പ്രശ്നം ചര്‍ച്ച ചെയ്തു. സ്കൂളിലെ സ്മാര്‍ട്ട് റൂമിലേക്ക് സ്പെഷല്‍ ഓഫിസറുടെ ഓഫിസ് താല്‍ക്കാലികമായി മാറ്റാനും പിന്നീട് സ്കൂളില്‍ തന്നെ മറ്റൊരു ഭാഗത്ത് പ്രത്യേക സൗകര്യം ഒരുക്കാനും തീരുമാനിക്കുകയായിരുന്നു. ചെയര്‍പേഴ്സന്‍ പത്മിനി ഗോപിനാഥ്, വൈസ് ചെയര്‍മാന്‍ പി.വി. ഹംസ, കൗണ്‍സിലര്‍മാരായ എ. ഗോപിനാഥ്, മുസ്തഫ കളത്തുംപടിക്കല്‍, കോളജ് സ്പെഷല്‍ ഓഫിസര്‍ എം.പി. സമീറ, സ്കൂള്‍ പി.ടി.എ ഭാരവാഹികള്‍, പ്രിന്‍സിപ്പല്‍ റുഖിയ, പ്രധാനാധ്യാപകന്‍ എ. കൃഷ്ണദാസ്, മുനിസിപ്പല്‍ എന്‍ജിനീയര്‍ സതീഷ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.