കൊണ്ടോട്ടിയില്‍ ഗതാഗതക്കുരുക്ക്

കൊണ്ടോട്ടി: ഫറോക്ക്-പാലക്കാട് ദേശീയപാതയില്‍ വന്‍കുഴികള്‍ രൂപപ്പെട്ടതോടെ കൊണ്ടോട്ടിയില്‍ ഗതാഗതകുരുക്ക്. പെരുന്നാള്‍ തിരക്ക് കൂടിയായതോടെ നിരവധി വാഹനങ്ങളാണ് ഗതാഗതകുരുക്കില്‍പ്പെട്ടത്. ദേശീയപാതയില്‍ കൊണ്ടോട്ടി 17ലാണ് റോഡില്‍ വന്‍കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ദിവസങ്ങളായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. മഴപെയ്യുന്നതോടെ കുഴികള്‍ തിരിച്ചറിയാകാനാകാതെ അപകടത്തില്‍പ്പെടുന്നതും സ്ഥിരം കാഴ്ചയാണ്. എടവണ്ണപ്പാറ റോഡ് ജങ്ഷന്‍ മുതല്‍ കൊണ്ടോട്ടി 17 വരെയാണ് കുഴികളുള്ളത്. ഇതിനെ തുടര്‍ന്ന് തുറക്കല്‍ വരെ തിങ്കളാഴ്ച വാഹനങ്ങളുടെ നിരയത്തെിയിരുന്നു. കൊണ്ടോട്ടി ജനതാബസാറിന് സമീപത്തെ ആശുപത്രിക്ക് മുന്നിലെ റോഡിലും വന്‍ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടത്. കുഴിയില്‍ വെള്ളം നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങളടക്കം ഇതില്‍ വീണ് അപകടം പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.