മലപ്പുറം: ഡിഫ്തീരിയ രോഗബാധയുടെ കാര്യത്തില്‍ ജില്ലയിലെ സ്ഥിതി ആശങ്കാജനകമാണെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തിയില്ളെങ്കില്‍ സ്ഥിതി നിയന്ത്രണാതീതമാകുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേശ്. ഡിഫ്തീരിയ രോഗബാധയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം ജില്ലാ പ്രോഗ്രാം ഓഫിസര്‍മാരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്നവര്‍ക്കും രോഗം ബാധിച്ചത് ഗുരുതരാവസ്ഥയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഴ് മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ടി.ഡി വാക്സിന്‍ നല്‍കാന്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ സംഘടിപ്പിക്കാനും പഞ്ചായത്ത്/നഗരസഭ പ്രദേശങ്ങളിലെ സ്കൂളുകളുടെയും കുട്ടികളുടെയും എണ്ണം തിട്ടപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും നിര്‍ദേശം നല്‍കി. രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ക്ക് വാക്സിനും എരിത്രോമൈഡിന്‍ ഗുളികകളും നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലയിലേക്കാവശ്യമായ ടി.ഡി വാക്സിന്‍ വ്യാഴാഴ്ച എത്തുമെന്ന് ഡയറക്ടര്‍ അറിയിച്ചു. 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കും ആരോഗ്യവകുപ്പ് വാക്സിന്‍ നല്‍കും. മറ്റുള്ളവര്‍ സ്വന്തം നിലയില്‍ വാക്സിനുകള്‍ എടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്ത എട്ട് കേസുകള്‍ ഉള്‍പ്പെടെ ജില്ലയില്‍ ആകെ 25 ഡിഫ്തീരിയ കേസുകളായി. തിങ്കളാഴ്ച 1820 പേര്‍ക്കുകൂടി ടി.ഡി വാക്സിന്‍ നല്‍കി. സ്ഥിതി വിലയിരുത്താന്‍ ജൂലൈ ഏഴിന് ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും വകുപ്പ് ഡയറക്ടറും ജില്ലയിലത്തെും. ഡി.എം.ഒ ഡോ. വി. ഉമര്‍ ഫാറൂഖ്, എസ്.എം.ഒ ഡോ. ആഷാ രാഘവന്‍, ഡോ. ശ്രീനാഥ്, ഡോ. രേണുക എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.