ആദിവാസി അമ്മമാര്‍ക്ക് വായന പദ്ധതി

ഊര്‍ങ്ങാട്ടിരി: ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ അമ്മമാരില്‍ വായനാശീലം വളര്‍ത്തുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഓടക്കയം ഗവ. യു.പി സ്കൂളിലാണ് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന്‍െറയും സര്‍വീസ് സഹകരണ ബാങ്കിന്‍െറയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതുവരെ 80 അമ്മമാരാണ് വായന പദ്ധതിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. ഇവര്‍ക്കുള്ള പുസ്തകങ്ങള്‍ കുട്ടികള്‍ ആഴ്ചയിലൊരു ദിവസം വീട്ടിലത്തെിക്കും. വായന വാരാചരണത്തിന്‍െറ ഭാഗമായി ഏര്‍പ്പെടുത്തിയ പദ്ധതിയുടെ ഉദ്ഘാടനം സാമൂഹിക ഗ്രന്ഥശാലാ പ്രവര്‍ത്തക കാഞ്ചന മാല നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വായനപതിപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. ഷൗക്കത്തലി പ്രകാശനം ചെയ്തു. സാഹിത്യ പ്രശ്നോത്തരിയില്‍ വിജയികളായവര്‍ക്ക് വാര്‍ഡംഗം സുനിത സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികള്‍ എന്ത്, എങ്ങനെ വായിക്കണം എന്ന വിഷയത്തില്‍ ടി.പി. രാജീവ് പ്രഭാഷണം നടത്തി. പി.എന്‍. അജയന്‍, പ്രധാനധ്യാപകന്‍ പി.പി. സുരേഷ് കുമാര്‍ സ്വാഗതവും ഷൈന്‍ പി. ജോസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.