പൊന്നാനി: ഫിഷിങ് ഹാര്‍ബറില്‍ പോര്‍ട്ട് ഓഫിസിന് മുന്‍വശം തുറമുഖ വകുപ്പ് സ്ഥാപിച്ച 41 സോളാര്‍ പാനലുകള്‍ നശിക്കുന്നു. ഒരു വര്‍ഷം മുമ്പാണ് പത്ത് ലക്ഷം രൂപ ചെലവാക്കി പാനലുകള്‍ സ്ഥാപിച്ചത്. കെല്‍ട്രോണാണ് പാതാറിലെ തുറമുഖ വകുപ്പ് ഓഫിസിലെ വൈദ്യുതി ഉപയോഗത്തിനായി സോളാര്‍ പാനലുകള്‍ സ്ഥാപിച്ചത്. വൈദ്യുതി ലാഭിക്കാനും കൂടുതലായി ലഭിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി ലൈനിലേക്ക് തിരിച്ച് വിടാനുമായിരുന്നു പദ്ധതി. എന്നാല്‍, വൈദ്യുതി വകുപ്പ് ഇതിന് അനുമതി നല്‍കാത്തതാണ് പാനലുകള്‍ നശിക്കാന്‍ കാരണം. 41 പാനലുകളില്‍ പത്തോളം പാനലുകള്‍ ഉപയോഗശൂന്യമായി. അഞ്ചെണ്ണം കരിങ്കല്ലും മറ്റും വീണ് പൊട്ടി. കെട്ടിടത്തിന്‍െറ മുകളില്‍ സ്ഥാപിക്കേണ്ട സോളാര്‍ പാനലുകളാണ് കമ്പിവേലി കെട്ടി ഹാര്‍ബറില്‍ സ്ഥാപിച്ചത്. മുകള്‍ ഭാഗം തുറന്ന് കിടക്കുന്നതിനാല്‍ സാമൂഹിക വിരുദ്ധര്‍ കല്ലും മറ്റും ഇട്ടതിനത്തെുടര്‍ന്നാണ് പാനലുകള്‍ പൊട്ടിയത്. അശാസ്ത്രീയ രീതിയില്‍ സ്ഥാപിച്ചതും തുറമുഖ വകുപ്പിന്‍െറ അനാസ്ഥയുമാണ് പാനലുകള്‍ ഉപയോഗ ശൂന്യമാവാന്‍ കാരണം. കഴിഞ്ഞ മാസം കെല്‍ട്രോണ്‍ ജീവനക്കാര്‍ വന്ന് പരിശോധിച്ചപ്പോഴാണ് ചില പാനലുകള്‍ പ്രവര്‍ത്തിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടത്. വൈദ്യുതി വകുപ്പിന്‍െറ അനുമതി വൈകുന്നതിനാല്‍ ഇത് ചാര്‍ജ് ചെയ്യാനും കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.