മഞ്ചേരി: ഊര്‍ങ്ങാട്ടിരി മൈത്രയില്‍ വയല്‍ മണ്ണിട്ട് മൂടിയ സംഭവത്തില്‍ നിലം 15 ദിവസത്തിനകം പൂര്‍വ സ്ഥിതിയിലാക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. 2008ലെ നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം സെക്ഷന്‍ 13 പ്രകാരമാണ് ഉത്തരവ്. ഊര്‍ങ്ങാട്ടിരി വില്ളേജില്‍ ബ്ളോക്ക് 22 ല്‍ സര്‍വേ നമ്പര്‍ 471/6ല്‍ ഉള്‍പ്പെടുന്ന ഭാഗമാണ് പൂര്‍വ സ്ഥിതിയിലാക്കേണ്ടത്. സ്ഥല ഉടമ അരീക്കോട് വാലില്ലാപുഴ സ്വദേശിക്ക് ഉത്തരവിന്‍െറ പകര്‍പ്പ് അയച്ചുനല്‍കിയതായി ജില്ലാ കലക്ടറേറ്റില്‍ നിന്നറിയിച്ചു. 15 ദിവസത്തിനകം ഉടമ നിലം പൂര്‍വ സ്ഥിതിയിലാക്കിയില്ളെങ്കില്‍ പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കണം. ഉടമക്കെതിരായ നിയമാനുസൃതമായ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഊര്‍ങ്ങാട്ടിരി വില്ളേജ് ഓഫിസറെ ചുമതലപ്പെടുത്തി. സ്ഥലം പൂര്‍വ സ്ഥിതിയിലാക്കുന്നതിന് ആവശ്യമായ ചെലവ് 1968ലെ കേരള റവന്യൂ റിക്കവറി നിയമം പ്രകാരം സ്ഥല ഉടമയില്‍നിന്ന് ഈടാക്കണം. ചെലവ് ആദ്യം പൊതുഫണ്ടില്‍നിന്ന് വിനിയോഗിക്കാം. നികത്തിയ ഭൂമിയില്‍ കെട്ടിടനിര്‍മാണ അനുമതി നല്‍കുന്നില്ളെന്ന് ഉറപ്പാക്കേണ്ടത് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയാണെന്നും ഉത്തരവില്‍ സൂചിപ്പിച്ചു. സി.പി.എം മൈത്ര ബ്രാഞ്ച് സെക്രട്ടറി സി. നാരായണന്‍െറ പരാതിയും കൃഷി ഓഫിസറുടെ റിപ്പോര്‍ട്ടും പരിഗണിച്ച് സ്ഥല ഉടമയില്‍നിന്ന് വിശദീകരണം തേടിയിരുന്നു. തങ്ങളുടെ കൃഷി സ്ഥലം തങ്ങളറിയാതെ മറ്റാരോ മണ്ണിട്ട് മൂടിയതാണെന്ന് ഉടമ വിശദീകരണം നല്‍കി. ഇത് വിശ്വാസയോഗ്യമല്ളെന്ന് വ്യക്തമാക്കിയാണ് മണ്ണുനീക്കാനുള്ള ഉത്തരവ്. 2015 മാര്‍ച്ച് 17നാണ് മൈത്ര കുത്തുപറമ്പിലെ ക്ഷേത്രത്തിന് മുന്‍വശത്തുള്ള പാടശേഖരത്തില്‍ പത്തു സെന്‍റ് ഭൂമി മണ്ണിട്ട് നികത്തിയത്. ഇതിന് താഴ്ഭാഗത്ത് 40 ഏക്കറോളം വയലുണ്ട്. ഈ ഭാഗത്ത് നേരത്തേയും വയല്‍ നികത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും കര്‍ഷകരുടെ സംഘടിത ശ്രമം കാരണം നടന്നിരുന്നില്ല. ഏറനാട് താലൂക്കില്‍ ഒരു വിഭാഗം റവന്യൂ ഉദ്യോഗസ്ഥരുടെ അറിവോടെ വയല്‍ നികത്താനും കുന്നിടിക്കാനും ശ്രമങ്ങള്‍ നടന്ന ഘട്ടത്തിലാണ് മൈത്രയില്‍ വയല്‍ മണ്ണിട്ടു മൂടിയത്. ഏറനാട് താലൂക്ക് ഓഫിസില്‍ ഇത്തരം സംഭവങ്ങള്‍ സംബന്ധിച്ച പരാതികള്‍ ലഭിച്ചാല്‍ നടപടിയോ ഇടപെടലോ ഉണ്ടാവുന്നില്ളെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.