സഹിഷ്ണുതാ സന്ദേശം പകര്‍ന്ന് റിപ്പബ്ളിക് ദിനാഘോഷം

കോട്ടക്കല്‍: നഗരസഭ റിപ്പബ്ളിക് ദിനം ആഘോഷിച്ചു. ചെയര്‍മാന്‍ കെ.കെ. നാസര്‍ പതാക ഉയര്‍ത്തി. ടി.വി. സുലൈഖാബി, പി. ഉസ്മാന്‍കുട്ടി, തൈക്കാടന്‍ അലവി, നാണി, പി. ഹരിദാസന്‍, കെ. മനോജ് എന്നിവര്‍ പങ്കെടുത്തു. തിരൂരങ്ങാടി: എ.ആര്‍ നഗര്‍ കക്കാടംപുറം ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ളിക് ദിനാഘോഷത്തില്‍ കരീം കാമ്പ്രന്‍ പതാക ഉയര്‍ത്തി. അബ്ദുറഹ്മാന്‍ കാമ്പ്രന്‍, പി.കെ. മൂസ, എ.പി. ബീരാന്‍കുട്ടി ഹാജി, എം. കുഞ്ഞീന്‍, സി. ബാലന്‍, സി. ബൈജു എന്നിവര്‍ സംസാരിച്ചു. എ.ആര്‍ നഗര്‍: ഉദയം വായനശാലയുടെ റിപ്പബ്ളിക് ദിനാഘോഷം കെ.പി. സോമനാഥന്‍ ഉദ്ഘാടനം ചെയ്തു. എ.കെ പരീത് അധ്യക്ഷത വഹിച്ചു. എ.യു. കുഞ്ഞമ്മദ്, കെ.പി. സുലൈഖ, കെ.എ. ഖാദര്‍ ഫൈസി, ഡോ. ഈസ, പി.കെ. അബ്ദുല്‍ കരീം, എ. കുട്ട്യാലി എന്നിവര്‍ സംസാരിച്ചു. വേങ്ങര: ഗവ. ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് റിപ്പബ്ളിക് ദിന റാലി നടത്തി. വിദ്യാര്‍ഥികളുടെ കലാപരിപാടികളും സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്‍െറ നേതൃത്വത്തില്‍ മാര്‍ക്കറ്റ് റോഡ് ശുചീകരണവും നടന്നു. പൂക്കിപ്പറമ്പ്: വാളക്കുളം കെ.എച്ച്.എം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ റിപ്പബ്ളിക് ദിന ട്രക്കിങ് ശ്രദ്ധേയമായി. സമുദ്ര നിരപ്പില്‍ നിന്ന് 1712 അടി ഉയരത്തിലുള്ള കൊടികുത്തിമലയില്‍ ദേശീയപതാക ഉയര്‍ത്തി റിപ്പബ്ളിക് ദിന പ്രതിജ്ഞയെടുത്തു. ‘കാഴ്ചകളുടെ മലമേലെ’ എന്ന് പേരിട്ട പരിപാടിയില്‍ നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സ്കൂളിലെ ദേശീയ ഹരിതസേനയും റെഡ്ക്രോസും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. കാളികാവ് റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. അശോക് കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. പ്രഭാതഭേരിയും പ്ളാസ്റ്റിക് മാലിന്യ ശുചീകരണവും നടന്നു. അധ്യാപകരായ പി.വി. അബ്ദുറഹ്മാന്‍, കെ.പി. ഷാനിയാസ്, പി. മുസ്തഫ, വി. ബിന്ദു, വി. ഇസ്ഹാഖ്, ഇ.കെ. ആതിഫ്, എം.സി. മുനീറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.