വാര്‍ത്ത തുണയായി: ചാത്തിക്ക് ചികിത്സക്ക് നടപടി

കാളികാവ്: രോഗത്തില്‍ ദുരിതം പേറി ഒന്ന് നടക്കാന്‍ പോലും കഴിയാതെ ചോക്കാട് ചിങ്കക്കല്ല് കോളനിയില്‍ കഴിഞ്ഞ ആദിവാസി വീട്ടമ്മ ചാത്തിയെ നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചു. കൈവെള്ളയിലും കാലിലും കറുത്ത തടിപ്പും വൃണവും വന്ന് വേദന തിന്ന് ജീവിക്കുന്ന മാതന്‍കുട്ടിയുടെ ഭാര്യ ചാത്തിയുടെ ദുരിതാവസ്ഥയെ കുറിച്ച് ‘മാധ്യമം’ ഉള്‍പ്പടെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. രോഗത്തിന്‍െറ പ്രയാസം കാരണം ചാത്തിക്ക് പുറം ജോലിക്ക് പോവാന്‍ കഴിയാറില്ലായിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട ഐ.ടി.ഡി.പി അധികൃതരും ആരോഗ്യ അധികൃതരും തിങ്കളാഴ്ച തന്നെ കോളനിയിലത്തെി പ്രാഥമിക പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത ദിവസം ചോക്കാട് പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിനുവിന്‍െറ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും ചാത്തിയെ സന്ദര്‍ശിച്ചു. ചാത്തിയുടെ പ്രയാസം മനസ്സിലാക്കി ഉടന്‍ തന്നെ അവരെ നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ അയക്കുകയായിരുന്നു. ബുധനാഴ്ച ചോക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് ഷാഹിന ബാനു കോളനി സന്ദര്‍ശിച്ചു. ചോക്കാട് ഡിവിഷന്‍ ബ്ളോക് പഞ്ചായത്ത് അംഗം പാനാട്ടില്‍ അഷ്റഫ് ഐ.ടി.ഡി.പി അധികൃതരുമായി ബന്ധപ്പെട്ട് ചാത്തിയെ ആശുപത്രിയിലത്തെിക്കാന്‍ വാഹനമേര്‍പ്പെടുത്തുകയും ചെയ്തതോടെ ചാത്തിയേയും കോളനിയിലെ ഗര്‍ഭിണിയായ രണ്ട് സ്ത്രീകളേയും എസ്.ടി പ്രമോട്ടര്‍ സുശീലയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ജില്ലാശുപത്രിയിലേക്ക് എത്തിച്ചു. ജെ.എച്ച്.ഐ വി.കെ. അന്‍വര്‍, ജെ.പി.എച്ച് എന്‍. ജയഭാരതി, ബാലഗോപാലന്‍ എന്നിവരും കോളനി സന്ദര്‍ശിച്ച ആരോഗ്യ സംഘത്തിലുണ്ടായിരുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.