വേങ്ങര: ഗ്രാമപഞ്ചായത്ത് ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ ഉദ്യോഗസ്ഥരെ കാണാതെ വലയുന്നു. ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്ക് അപേക്ഷ നല്‍കാനും സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റാനും കഴിയാതെ ബുദ്ധിമുട്ടുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. പ്രസിഡന്‍റിന്‍െറ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗസ്ഥര്‍ ഫയലുകളുമായി പോവുന്നതിനാലാണ് ഓഫിസില്‍ ആളനക്കം ഇല്ലാതായതെന്നാണ് വിശദീകരണം. ഓഫിസില്‍നിന്ന് ലഭ്യമാവേണ്ട സൗകര്യങ്ങള്‍ ചുവപ്പുനാടക്കുള്ളില്‍നിന്ന് ജനങ്ങളിലേക്കത്തെിക്കാനാണ് പ്രസിഡന്‍റ് താല്‍പര്യമെടുത്ത് ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം കുറിച്ചത്. നിസ്സാര കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ മടക്കിയ ഫയലുകളാണ് മിക്കവാറും ജനസമ്പര്‍ക്ക ക്യാമ്പുകളില്‍ പരിഹാരമാവുന്നത്. പക്ഷേ, ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ പ്രശ്ന പരിഹാരക്രിയകള്‍ ചെയ്യുമ്പോള്‍ ഓഫിസിലത്തെി മടങ്ങുന്നവരുടെ പുതിയ പ്രശ്നങ്ങള്‍ വീണ്ടും ഫയലുകളില്‍ കെട്ടിക്കിടക്കുമെന്നാണ് ആക്ഷേപം.ഉദ്യോഗസ്ഥര്‍ പൊതുജനത്തെ ശത്രുക്കളായി കാണാതിരുന്നാല്‍, ഓഫിസില്‍ വെച്ചുതന്നെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമെന്നും ജനസമ്പര്‍ക്ക പരിപാടികള്‍ പോലുള്ള അധികച്ചെലവ് വരുന്ന പരിപാടികള്‍ ആവശ്യമില്ളെന്നും നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.